സോന ഹെയ്‌ഡൻ ഇനി സംവിധായിക: സ്‌മോക് തുടങ്ങി
ചെന്നൈ > തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളായ സോന ഹെയ്‌ഡൻ സംവിധാനത്തിലേക്ക്. " സ്‌മോക്ക് " എന്ന വെബ് സീരീസ് സംവിധാനം ചെയ്‌തു കൊണ്ടാണ് സോനയുടെ സംവിധായികയായുള്ള അരങ്ങേറ്റം. സീരിസിൻ്റെ രചനയും നിർമ്മാണവും സോന തന്നെയാണ്. സ്‌മോക്ക് - എ പോയം ഓഫ് പെയിൻ എന്ന ടാഗ് ലൈനോടെ (Smoke: A Poem of Pain) യാണ് വെബ് സീരീസ്. ഷോർട്ട്ഫ്ളിക്‌സ് (short flix) എന്ന സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് തൻ്റെ നിർമ്മാണ കമ്പനിയായ യൂനിക് പ്രൊഡക്ഷൻ ബാനറിൽ സോന ഹെയ്‌ഡൻ തന്നെയാണ് നിർമ്മാണവും. കപിൽ റോയ് ഛായഗ്രഹണം നിർവഹിക്കുന്നു. മുഖ്യ കഥാപാത്രവും സോന തന്നെയാണ്. മുകേഷ് ഖന്ന നായകനായി അഭിനയിക്കുന്നു. മറ്റു അഭിനേതാക്കൾ സങ്കേതിക വിദഗ്ധൻ എന്നിവരെ കുറിച്ച് വൈകാതെ അറിയിക്കുമെന്ന് സോന വ്യക്തമാക്കി. Read on deshabhimani.com