'ആരാ ഇവിടെ കരയുന്നേ...'; തിയേറ്ററുകളിൽ തരംഗമായ ബോഗയ്‌ന്‍വില്ലയുടെ സക്സസ് ടീസർ പുറത്ത്



കൊച്ചി> ആദ്യാവസാനം ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ മുന്നേറുകയാണ് കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ ജ്യോതിർമയി എന്നിവർ ഒന്നിച്ച 'ബോഗയ്‌ന്‍വില്ല'. ഇപ്പോഴിതാ സിനിമയുടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ചില ശ്രദ്ധേയ രംഗങ്ങൾ ഉൾപ്പെടുത്തിയ സക്സസ് ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച സ്‌റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദിന്‍റെ സംവിധാനത്തിൽ, ലാജോ ജോസും അമൽ നീരദും ചേർന്നൊരുക്കിയ കഥയിൽ അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. റീതുവായി ജ്യോതിർമയിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയമുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. 11 വർഷങ്ങൾക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയി ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം കു‍‌ഞ്ചാക്കോ ബോബന്‍റേയും ഫഹദിന്‍റേയും മികവുറ്റ പ്രകടനങ്ങളും സിനിമയെ ​ഗംഭീരമാക്കി. മാസ് ആക്ഷൻ സിനിമകളൊരുക്കിയിട്ടുള്ള അമൽ നീരദ് ഇക്കുറി വേറിട്ട രീതിയിലുള്ളൊരു സീറ്റ് എഡ്ജ് സൈക്കോളജിക്കൽ ക്രൈം ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ് തുടങ്ങിയവരു‌ടെ പ്രകടനങ്ങളും പ്രശംസ പിടിച്ചുപറ്റി. ചിത്രത്തിലേതായി ഇറങ്ങിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾ ഇതിനകം ശ്രദ്ധേയമായി. തിയേറ്റുറകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുഷിൻ ശ്യാമിന്‍റെ സംഗീതവും ആനന്ദ് സി ചന്ദ്രന്‍റെ ഛായാഗ്രഹണവും വിവേക് ഹർഷന്‍റെ എഡിറ്റിംഗും സിനിമയുടെ ആത്മാവ് തന്നെയാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. Read on deshabhimani.com

Related News