തലവൻ 2; ആദ്യ ഭാഗത്തിന്റെ വിജയാഘോഷ ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം



കൊച്ചി > ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ  ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ന്  പ്രഖ്യാപിച്ചു.  ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് രണ്ടാം ഭാഗം വേദിയിൽ വച്ച് പ്രഖ്യാപിച്ചത്. മേയ് 24-നു പുറത്തിറങ്ങിയ തലവന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ചിരുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്‌ നിർമാണം. തിരക്കഥ: ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് . അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവർ വേഷമിട്ട  ചിത്രത്തിന്റെ സംഗീതം ദീപക് ദേവ്, ഛായാഗ്രഹണം: - ശരൺ വേലായുധൻ. എഡിറ്റിംഗ്: ഇ എസ് - സൂരജ് , കലാസംവിധാനം: - അജയൻ മങ്ങാട്, സൗണ്ട്: - രംഗനാഥ് രവി, മേക്കപ്പ്: - റോണക്സ് സേവ്യർ, കോസ്റ്റ്യൂം: - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ: -സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ്: പി  -ഫർഹാൻസ് ഫൈസൽ, കെ എസ് അഭിജിത്ത്, പ്രൊഡക്ഷൻ മാനേജർ:- ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:- ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ: - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ: - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: - അനൂപ് സുന്ദരൻ. Read on deshabhimani.com

Related News