'അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു



തിരുവനന്തപുരം > ശൈലശ്രീ മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്ത അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന സിനിമയിലെ ഗാനങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റിലീസ് ചെയ്തു. മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ  കെ ജയകുമാർ  പ്രകാശനം ചെയ്തു. കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയത് ശ്രീനിവാസൻ നായരാണ്. അനിൽ കൃഷ്ണ, രവീന്ദ്രൻ തിരുവല്ല എന്നിവരുടേതാണ് സംഗീതം. സജീവ് സി വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗ ലക്ഷ്മി എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം വിഷ്ണു. ഋഷിരാജ് സിംഗ് ഐഎഎസ്ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുത്തു. Read on deshabhimani.com

Related News