'സീറോ സേ ശുരുവാത്ത് '; ട്വൽത്ത് ഫെയിൽ പ്രീക്വൽ പ്രഖ്യാപിച്ചു



മുംബൈ> ട്വൽത്ത് ഫെയിൽ പ്രീക്വൽ പ്രഖ്യാപിച്ച് സംവിധായകൻ വിധു വിനോദ് ചോപ്ര. സീറോ സേ ശുരുവാത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 13ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎഎഫ്എ 2024 വേദിയിലാണ് പ്രീക്വൽ പ്രഖ്യാപിച്ചത്. ട്വൽത്ത് ഫെയിലിലെ അഭിനേതാക്കൾ തന്നെയാകും പ്രീക്വലിലുമെത്തുക. അനുരാഗ് പതക്കിന്റെ പുസ്തകത്തെ ആസ്പദമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത സിനിമയാണ് ട്വൽത്ത് ഫെയിൽ. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന മനോജ് കുമാർ ശർമ്മയുടെ കഥയാണ് ചിത്രം.  കഴിഞ്ഞ ഒക്ടോബറിലാണ് ട്വൽത്ത് ഫെയിൽ പുറത്തിറങ്ങിയത്. ആരവങ്ങളില്ലാതെ ഇറങ്ങിയ ചിത്രം പിന്നീട് പ്രേഷകർ ഏറ്റെടുക്കുകയായിരുന്നു.   Read on deshabhimani.com

Related News