സി- ഡിറ്റിൽ വിവിധ കോഴ്‌സുകൾ



കേരള സർക്കാർ സ്ഥാപനമായ  സെന്റർ ഫോർ ഡെവലപ്മെന്റ്‌ ഓഫ് ഇമേജിങ് ടെക്നോളജി (സി ഡിറ്റ്‌)വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഐടി/ കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 31 നകം അതത് പഠന കേന്ദ്രങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. എസ് എസ് എൽ സി/ഹയർ സെക്കൻഡറി/ബിരുദധാരികൾ എന്നിവർക്കെല്ലാം ചേരാവുന്ന വ്യത്യസ്ത പഠന പ്രോഗ്രാമുകൾ ഉണ്ട്. പത്താം ക്ലാസ്‌/തത്തുല്യം : പിസി ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്‌ മെയ്‌ന്റനൻസ് (ഒരു വർഷം), ഓഫീസ് ഓട്ടമേഷൻ/കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്‌/ഡെസ്ക്ടോപ്പ് പബ്ലിഷിങ്‌ മൾട്ടിമീഡിയ/ ഫോറിൻ അക്കൗണ്ടിങ്/കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ ഡിപ്ലോമ കോഴ്സുകൾ (ആറ് മാസം), വെബ് ഡിസൈൻ/ ഡസ്ക് ടോപ്പ് പബ്ലിഷിങ്/കംപ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിങ്/ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്/ കാഡ് ടെക്നോളജി/ ഡാറ്റ എൻട്രി ആൻഡ് കൺസോൾ ഓപ്പറേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ (മൂന്ന് മാസം), മലയാളം കംപ്യൂട്ടിങ്‌ ആൻഡ് ഡിജിറ്റൽ പബ്ലിഷിങ് സർട്ടിഫിക്കറ്റ് കോഴ്സ് ( രണ്ട് മാസം), മലയാളം കംപ്യൂട്ടിങ്‌ സർട്ടിഫിക്കറ്റ് കോഴ്സ് ( ഒരു മാസം) ഐ ടി അപ്ലിക്കേഷൻ ഇൻ ഡെയ്‌ലി ലൈഫ് സർട്ടിഫിക്കറ്റ് പഠനം ( 25 മണിക്കൂർ) എന്നീ കോഴ്‌സുകളിൽ പത്താം ക്ലാസ്‌ പാസായവർക്ക്‌ അപേക്ഷിക്കാം. ഹയർ സെക്കൻഡറി/ തത്തുല്യം:  കംപ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്ക്/കംപ്യൂട്ടർ ട്രെയിനിങ് ഫോർ ടീച്ചേർസ് എന്നീ അസ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾ (ഒരു വർഷം ) ഹയർ സെക്കൻഡറി/ തത്തുല്യം/ഡിപ്ലോമ പാസായവർക്ക് : ജാവ/പൈതൺ/ ഡോട് നെറ്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് (മൂന്ന് മാസം). ബിരുദധാരികൾക്ക് : പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പിജിഡി സി എ ) കോഴ്സ് ( ഒരു വർഷം) വിവരങ്ങൾക്ക്: www.tet.cdit.org,cdit.org, ഫോൺ:0471 2380910, 2380912, 9895889892. Read on deshabhimani.com

Related News