സാധ്യതകളുമായി 
ഫാഷൻ ഡിസൈനിങ്‌



ആധുനിക കാലത്ത്‌ ഫാഷൻ ഡിസൈനിങ്ങിലും ഗാർമെന്റ്‌ ടെക്‌നോളജിയിലും വലിയ തൊഴിൽ സാധ്യതകളാണുള്ളത്‌. കേരളത്തിലടക്കം ഈ മേഖലയിൽ നിരവധി സംരംഭങ്ങൾ പുതുതായി തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഈ മേഖലയിലെ നൈപുണ്യം പ്രധാനമാണ്‌. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സർക്കാർ, സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ്‌ ടെക്നോളജി (എഫ്ഡിജിടി) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവർക്ക് വസ്ത്രനിർമാണം, അലങ്കാരം, രൂപകൽപ്പന, വിപണനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നൽകുന്ന  പ്രോഗ്രാമാണിത്. പരമ്പരാഗതമായുള്ള വസ്ത്രനിർമാണ പഠനരീതിയിൽനിന്ന്‌ വ്യത്യസ്തമായി വസ്ത്ര രൂപകൽപ്പന, നിർമാണം, അലങ്കാരം എന്നിവയിൽ  ശാസ്ത്രീയമായ അവബോധം നൽകി, പ്രായോഗിക വൈദഗ്ധ്യത്തിന് പ്രാധാന്യം നൽകുന്നു എന്നതാണ് സവിശേഷത. ആറാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, കംപ്യൂട്ടർ എയിഡസ് ഫാഷൻ ഡിസൈനിങ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും വർധിപ്പിക്കുന്നതിനുള്ള ഇംഗ്ലീഷ് ആൻഡ്‌ വർക്ക്പ്ലേസ് സ്കിൽസ് പരിശീലനം തുടങ്ങിയവയും പ്രോഗ്രാമിന്റെ ഭാഗമായുണ്ട്. സ്ഥാപനങ്ങൾ തിരുവനന്തപുരം (7 കേന്ദ്രങ്ങൾ), ഇടുക്കി, തൃശൂർ (5 വീതം), പാലക്കാട്, മലപ്പുറം (4 വീതം), എറണാകുളം, വയനാട് (3 വീതം), കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം (2 വീതം), കാസർകോട് (ഒന്ന്) അടക്കം 42 ഗവൺമെന്റ്‌ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്‌ സ്ഥാപനങ്ങളുണ്ട്. കൂടാതെ എസ്ടിഡിഡിയുടെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയത്തും ഇടുക്കിയിൽ മൂലമറ്റത്തും പഠനകേന്ദ്രങ്ങളും. ഇതിനു പുറമെ 87 സർക്കാർ അംഗീകൃത സ്ഥാപനങ്ങളുമുണ്ട്. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. സീറ്റുകൾ എല്ലാ സ്ഥാപനങ്ങളിലും  24 സീറ്റ്‌ വീതമുണ്ട്. നെടുമങ്ങാട് ജിഐഎഫ്ടിയിൽ 48 സീറ്റുണ്ട്. തമ്മനം, ഞാറക്കൽ, തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജിഐഎഫ്ടികളിൽ ഒന്നിടവിട്ട വർഷങ്ങളിൽ 48 സീറ്റിൽ (രണ്ട് ബാച്ച്) പ്രവേശനം നൽകാറുണ്ട്. രണ്ട് വർഷ പ്രോഗ്രാം രണ്ടുവർഷ പ്രോഗ്രാമിന്റെ ഒന്നും രണ്ടും വർഷങ്ങളിൽ കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻ പൊതു പരീക്ഷ നടത്തും. ഈ രണ്ട് പരീക്ഷയും പാസാകുന്നവർക്ക് കെജിടിഇയുടെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്നോളജി സർട്ടിഫിക്കറ്റ് ലഭിക്കും.  സർക്കാർ സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസില്ല. പ്രവേശനഫീസ് 135 രൂപയും സ്പെഷ്യൽ ഫീസ്  210 രൂപയും ഡെപ്പോസിറ്റായി 300 രൂപയും അടച്ചാൽ മതി. അപേക്ഷ ഓൺലൈനായി 23നകം അപേക്ഷിക്കണം. എസ്എസ്എൽസി/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷിക്കുന്നതിനു മുമ്പ് 100 രൂപ (പട്ടികവിഭാഗക്കാർക്ക്  50 രൂപ)  അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒന്നിലേറെ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനമാഗ്രഹിക്കുന്നവർ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേകം ഓപ്ഷനുകൾ നൽകണം. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അലോട്ട്മെന്റ് 3 ന് എസ്എസ്എൽസി /തത്തുല്യ  പരീക്ഷയ്‌ക്ക് ലഭിച്ച ഗ്രേഡ് പോയിന്റ്‌ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. കരട് റാങ്ക് ലിസ്റ്റ് ആഗസ്ത്‌ 27ന് വരും. അന്തിമ റാങ്ക് ലിസ്റ്റും അലോട്ട്മെന്റും സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. സെപ്തംബർ 10 വരെ പ്രവേശനം നേടാം. ക്ലാസുകൾ സെപ്തംബർ 11ന് ആരംഭിക്കും. സെപ്തംബർ 24 മുതൽ 30 വരെ സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കും. വിവരങ്ങൾക്ക്‌: www.polyadmission.org/gifd Read on deshabhimani.com

Related News