വനമെന്ന പഠനമേഖല
വനപരിപാലനത്തിനുള്ള അറിവും വൈദഗ്‌ധ്യവും നൽകുന്ന പഠന പ്രോഗ്രാമുകളുടെ പ്രാധാന്യം ലോകമെങ്ങും വർധിച്ചിരിക്കുകയാണ്. വനം, വന്യജീവി വിഭവങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും കഴിവും ശാസ്ത്രീയമായി വികസിപ്പിക്കാൻ പര്യാപ്തമാക്കുന്ന ഫോറസ്ട്രി കോഴ്സുകൾ വാഗ്‌ദാനം ചെയ്യുന്ന ചില മുൻനിര സ്ഥാപനങ്ങളിലെ പഠന പ്രോഗ്രാമുകൾ പരിചയപ്പെടാം. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡെറാഡൂൺ എംഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി വുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎസ്‌സി എൻവയോൺമെന്റ് മാനേജ്മെന്റ്, എംഎസ്‌സി സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജി തുടങ്ങിയവയാണ് ഈ സ്ഥാപനത്തിലെ പിജി കോഴ്സുകൾ. ഇതിൽ ആദ്യത്തെ കോഴ്സിന് ബോട്ടണി/ കെമിസ്ട്രി/ ജിയോളജി/ മാത്തമാറ്റിക്സ്/ഫിസിക്സ്/സുവോളജി/ അഗ്രികൾച്ചർ/ഫോറസ്ട്രി എന്നിവയിൽ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടാമത്തെ കോഴ്സിന് ഫിസിക്സ്/കെമിസ്ട്രി/ മാത്തമാറ്റിക്സ്/ അഗ്രികൾച്ചർ/ഫോറസ്ട്രി ഡിഗ്രിയും മൂന്നാമത്തെ കോഴ്സിന് അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ/ഫോറസ്ട്രി/ അഗ്രികൾച്ചർ/എൻവയോൺമെന്റ് സയൻസ്/എൻജിനീയറിങ് ബിരുദവുമാണ് യോഗ്യത. നാലാമത്തെ കോഴ്സിന് ബിഎസ്‌സി കെമിസ്ട്രി/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഉണ്ടാകും. ജനുവരി–- ഫെബ്രവരി മാസത്തിൽ അപേക്ഷ ക്ഷണിക്കും. ഡോക്ടറൽ പ്രോഗ്രാമിനും അവസരമുണ്ട്. വിവരങ്ങൾക്ക്: www.fridu.edu.in ഫോൺ:0135/2224439,2751826, ഇ–- മെയിൽ: enquires @fridu.edu.in ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്, ഭോപാൽ സ്വീഡിഷ് ഇന്റർനാഷണൽ ഡെവലപ്മെന്റ് കോർപറേഷന്റെയും ഐഐഎം അഹമ്മദ് ബാദിന്റെയും പിന്തുണയുള്ള ഈ സ്ഥാപനം വനം, പരിസ്ഥിതി, പ്രകൃതി വിഭവമാനേജ്മെന്റ് അനുബന്ധ മേഖലകളിൽ വിദ്യാഭ്യാസം ഗവേഷണം, പരിശീലനം കൺസൾട്ടൻസി എന്നിവയിൽ മികച്ചു നിൽക്കുന്നു. കോഴ്സുകൾ: ഫോറസ്ട്രി മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎഫ്എം), സസ്റ്റൈനബിലിറ്റി മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎസ്എം), സസ്റ്റൈനബിലിറ്റി മാനേജ്മെന്റിൽ എംബിഎ. പഠനം റസിഡൻഷ്യൽ മാതൃകയിൽ രണ്ടു വർഷം. ബിരുദത്തിന് 50 ശതമാനം മാർക്ക്/ സിജിപിഎ ഉള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് അഞ്ചു ശതമാനം ഇളവുണ്ട്. അവസാന വർഷ ഡിഗ്രിക്കാർക്കും അവസരമുണ്ട്. ക്യാറ്റ്/ തത്തുല്യ സ്കോർ, സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പിഎച്ച്ഡിക്ക് തുല്യമായ ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (എഫ്പി എം) പിഎച്ച്ഡി തുടങ്ങിയ പഠന അവസരങ്ങളും ഈ സ്ഥാപനത്തിലുണ്ട്. വിവരങ്ങൾക്ക്: www.iifm.ac.in, ഫോൺ: 0755/2671929,2776950,7805840115, 9826377104, ഇ–- മെയിൽ: admission @iifm.ac.in കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര, തൃശൂർ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ്/ഫോറസ്റ്റ് റിസോഴ്സസ് മാനേജ്മെന്റ്/ വന്യജീവി ശാസ്ത്രം എന്നിവയിൽ എംഎസ്‌സി ഫോറസ്ട്രി കോഴ്സുകൾ ഉണ്ട്. കൂടാതെ എംഎസ്‌സി (വന ഉൽപ്പന്നങ്ങളും ഉപയോഗവും), എംഎസ്‌സി (സിൽവികൾചർ ആൻഡ് അഗ്രോ ഫോറസ്ട്രി) എന്നീ കോഴ്സുകളുമുണ്ട്. ഇവയിലെല്ലാം പിഎച്ച്ഡിക്കും അവസരമുണ്ട്. നാലു വർഷ ബിഎസ്‌സി ( ഓണേഴ്സ്) ഫോറസ്ട്രി കോഴ്സിനും ഇവിടെ പഠിക്കാം. കേരള സർക്കാർ/ മറ്റ് പ്രവേശന പരീക്ഷ ബാധകമാണ്. വിവരങ്ങൾക്ക്: forestry.kau.in ഫോൺ: 0487/2370050, ഇ–- മെയിൽ: cofvka@kau.in ഫോറസ്റ്റ് കോളേജ് ആൻഡ് റിസർച്ച്, മേട്ടുപ്പാളയം തമിഴ്നാട് കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ്/സിൽവികൾച്ചർ ആൻഡ് അഗ്രോ ഫോറസ്ട്രി/ ഫോറസ്റ്റ് പ്രോഡക്ടസ് എന്നീ വിഷയങ്ങളിൽ എംഎസ്‌സി ഫോറസ്ട്രി കോഴ്സുകൾ ഉണ്ട്. കൂടാതെ സെറികൾച്ചർ എംഎസ്‌സിക്കും പഠിക്കാം. വിവരങ്ങൾക്ക്: www.tnau.ac.in, ഫോൺ: 0425/4222010, 9489056727, ഇ–- മെയിൽ: deanformtp@tnau.ac.in കോളേജ് ഓഫ് ഫോറസ്ട്രി, പൊന്നമ്പേട്ട, കൂർഗ് ഇവിടെ ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ്/ഫോറസ്റ്റ് റിസോഴ്സസ് മാനേജ്മെന്റ്/സിൽവികൾച്ചർ ആൻഡ് അഗ്രോ ഫോറസ്ട്രി എന്നീ എംഎസ്‌സി കോഴ്സുകൾക്കും ബിഎസ്‌സി ഫോറസ്ട്രി പ്രോഗ്രാമിനും പഠിക്കാം. വിവരങ്ങൾക്ക്: www.uahs.edu.in, ഫോൺ:9480838963, ഇ–-മെയിൽ: registrar@uahs.edu.in അവസരങ്ങൾ അനവധി ഇത്തരം കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് പരിസ്ഥിതി, വികസനം, ബാങ്ക് - ധനസ്ഥാപനങ്ങൾ, പരിസ്ഥിതി മാനേജ്മെന്റ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിലും ഫോറസ്റ്റ് മാനേജർ, വൈൽഡ് ലൈഫ് എൻഫോഴ്സ്മെന്റ് ഓഫീസർ, കൺസർവേഷനിസ്റ്റ്, ഇക്കോളജിസ്റ്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകളുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പരിസ്ഥിതി, വനഗവേഷണ സ്ഥാപനങ്ങൾ, ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, ഫോറസ്റ്റ് സയൻസ് സെന്ററുകൾ എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്. Read on deshabhimani.com