ഗേറ്റ് 2025: പിഴത്തുകയോടെ അപേക്ഷിക്കാവുന്ന തീയതിയിൽ മാറ്റം
ഡൽഹി > ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി മാറ്റി. പിഴതുകയോടെ (ലേറ്റ് ഫീ) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതിയാണ് നീട്ടിയത്. 2024 ഒക്ടോബര്‍ 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ. ഫലം മാര്‍ച്ച് 19-ന് അറിയിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. Read on deshabhimani.com