പഠനത്തോടൊപ്പം പരീശീലനവും; പ്രവേശനപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് സർക്കാരിന്റെ കീ ടു എൻട്രൻസ്



എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് സർക്കാർ സംവിധാനത്തിൽ ഓൺലൈൻ പരിശീലനം നൽകുന്ന കൈറ്റ് കീ ടു എൻട്രസ് വിദ്യാർഥികൾക്ക് കിടിലൻ അവസരമാവുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാനപങ്ങളിൽ അധികവും മാർക്കിന് പുറമെ പ്രവേശന പരീക്ഷകൾ ഏർപ്പെടുത്തിയതോടെ വിദ്യാർഥികൾ നേരിട്ട വെല്ലുവിളിക്ക് വലുതായിരുന്നു. ഓരോ വർഷവും മത്സരം കടുത്തതായി. ഈ സാഹചര്യത്തിലാണ് പഠനത്തോടൊപ്പം തന്നെ ഓൺലൈനായി പരിശീലിക്കാൻ സർക്കാർ തലത്തിൽ തന്നെ സംവിധാനം ഒരുക്കിയത്. പൊതുവിദ്യാലയങ്ങളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിന് പരിശീലനം നൽകുന്നതാണ് പദ്ധതി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ അഥവാ കൈറ്റ് ആണ് 'കീ ടു എൻട്രൻസ്'പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.  കീ ടു എൻട്രൻസ്': കൈറ്റിന്റെ എൻട്രൻസ് പരിശീലന പദ്ധതിക്ക് തുടക്കം   ഓരോ വിഷയത്തിന്റെയും അര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ  കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ലഭിക്കുന്നു.  പദ്ധതിയുടെ ഭാഗമായി  കൈറ്റ്  തയ്യാറാക്കിയ  www.entrance.kite.kerala.gov.in  എന്ന പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ഇതിൽ വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ നൽകി ക്ലാസിൽ പ്രവേശിക്കാം. സ്‌കൂൾ കോഡും പ്രവേശന സമയത്ത് ലഭിക്കുന്ന അഡ്മിഷൻ നമ്പറും ജനന തീയതിയും ഉപയോഗിച്ചാണ് കുട്ടികൾ പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക്ടെസ്റ്റ് എന്നിവ ഈ പോർട്ടൽ വഴി ചെയ്യാനാകും. ക്ലാസുകൾ സംപ്രേഷണം ചെയ്തതിന് ശേഷമാണ് പോർട്ടലിൽ മോക്ടെസ്റ്റും അസൈൻമെന്റുകളും ലഭ്യമാകുക.  ഓരോ ക്ലാസിന്റേയും സ്‌കോർ നോക്കി കുട്ടികൾക്ക് നിരന്തരം മെച്ചപ്പെടുത്താൻ ഇതുവഴി അവസരം ലഭിക്കും. സയൻസ്-ഹ്യുമാനിറ്റീസ്-കൊമേഴ്‌സ് വിഭാഗത്തിലെ എട്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലോഗിൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണ് കീ ടു എൻട്രൻസ്. കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ പരിശീലനം കൈറ്റ് കഴിഞ്ഞ വർഷം മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇതേ രൂപത്തിൽ ക്രാഷ് കോഴ്‌സായി നടപ്പാക്കിയ 'ക്രാക്ക് ദ എൻട്രൻസ്' ന്  മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഇതിലെ ക്ലാസുകളും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതായത് നേരത്തെയുള്ള ക്ലാസുകളും ലോഗിൻ ചെയ്ത് കേൾക്കാം. കൈറ്റ് വിക്ടേഴ്‌സിനു പുറമെ കേരളത്തിനനുവദിച്ച രണ്ടു പി.എം ഇ-വിദ്യ ചാനലുകളിലും തത്സമയം ക്ലാസുകൾ കാണാം. കൈറ്റ് യുട്യൂബ് ചാനലിൽ സംപ്രേഷണത്തിന് ശേഷം ക്ലാസുകൾ എല്ലാവർക്കും കാണാവുന്ന തരത്തിൽ ലഭ്യമാവുകയും ചെയ്യുും. Read on deshabhimani.com

Related News