എല്‍എല്‍എം പ്രവേശനം: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



  തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016-17 വര്‍ഷത്തെ എല്‍എല്‍എം കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 20ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ചെയ്ത ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ട്സ് ഖണ്ഡിക 17ല്‍ പറയുന്ന അസ്സല്‍ രേഖകളും സഹിതം 22 മുതല്‍ 25 വരെയുള്ള തീയതികളിലൊന്നില്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മുമ്പാകെ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടേണ്ടതാണ്. അഡ്മിഷന്‍സമയത്ത് അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് കോളേജില്‍ ഒടുക്കേണ്ടതാണ്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അംഗീകരിച്ച് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഹോംപേജില്‍ കാണുന്ന Approval of Admission list of Candidates  എന്ന ലിങ്കിലൂടെ 25ന് വൈകിട്ട് 5.30ന് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് നല്‍കേണ്ടതാണ്. നിര്‍ദിഷ്ട തീയതികളില്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. 25ന് വൈകിട്ട് അഞ്ചിനുശേഷം സീറ്റുകള്‍ ഒഴിവുള്ള പക്ഷം അവ കോളേജധികാരികള്‍ക്ക് 31ന് മുമ്പായി സ്പോട്ട് അലോട്ട്മെന്റ/ അഡ്മിഷന്‍ മുഖേന നികത്താം. ഫോണ്‍: 0471 2339101, 102, 103, 104. Read on deshabhimani.com

Related News