എംബിബിഎസ്/ബിഡിഎസ് : ക്രിസ്ത്യന്‍ മാനേജ്മെന്റ്കോളേജുകളിലെ കമ്യൂണിറ്റി ക്വോട്ട അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെ സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളേജുകളില്‍ നിലവിലുള്ള 15 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ കോളേജ് തിരിച്ചുള്ള ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധമായി പരാതികളുള്ളവര്‍ ആവശ്യമായ തെളിവുകള്‍ സഹിതം സെപ്തംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനുമുമ്പ് പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് നല്‍കണം. Read on deshabhimani.com

Related News