യുപി സ്കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ 13ന്



തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 212/2014 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ അസിസ്റ്റന്റ്  (മലയാളം മീഡിയം-തസ്തികമാറ്റംവഴി) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച  ഉദ്യോഗാര്‍ഥികള്‍ക്ക്  13ന് പിഎസ്സി എറണാകുളം മേഖലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അപേക്ഷാതീയതി ദീര്‍ഘിപ്പിച്ചു തിരുവനന്തപുരം > സിവില്‍ എക്സൈസ് ഓഫീസര്‍/വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 65/2017, 67/2017) തസ്തികകളിലേക്ക് വിജ്ഞാപനത്തിലെ സ്പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കൊപ്പം ഭേദഗതി ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ കാളികാവ്, അരീക്കോട് എന്നീ ബ്ളോക്കുകളിലെ പണിയാന്‍, അടിയാന്‍, കാട്ടുനായ്ക്കന്‍ വിഭാഗങ്ങള്‍ക്കും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്കിലെ മോസ്റ്റ് പ്രിമിറ്റീവ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കും തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് 25 വരെ അനുവദിച്ചുകൊണ്ട്  വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ല.   ഒറ്റത്തവണ വെരിഫിക്കേഷന്‍ തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 250/2017 പ്രകാരം പട്ടികജാതി വികസന വകുപ്പില്‍ ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍ (പ്ളംബര്‍)-തസ്തികമാറ്റം വഴി-തസ്തികയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക്  10നും കാറ്റഗറി നമ്പര്‍ 85/2015 പ്രകാരം ജലഗതാഗതവകുപ്പില്‍ ഇലക്ട്രീഷ്യന്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 16നും 17നും തിരുവനന്തപുരം  പിഎസ്സി ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   Read on deshabhimani.com

Related News