കെമാറ്റ് കേരള 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കുമുള്ള എംബിഎ 2018 പ്രവേശനത്തിനായി കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും നാലിന് നടത്തിയ കെമാറ്റ് കേരള2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  7052 പേർ പരീക്ഷ എഴുതിയതിൽ അർഹത നേടിയവരുടെ വിവരം  asckerala.org  pwkmatkerala.in ലഭ്യമാണ്. വിവേക് (വയലിൽ വീട്, കടപ്പാക്കട നഗർ 21, കടപ്പാക്കട, കൊല്ലം) 720ൽ 443 മാർക്ക് നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി.  വൈശാഖ് നായർ (വൈഷ്ണവം, എഎൽആർഎ21, ആലുങ്ങൽ ലാൻഡ്, എളമക്കര, എറണാകുളം) 418 മാർക്കോടെ രണ്ടാം റാങ്കും, ഷിൻറ്റെ സ്റ്റാൻലി, (എ38 കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം) 390 മാർക്കോടെ മൂന്നാം റാങ്കും നേടി. സ്‌കോർ കാർഡ് 20 മുതൽ ആഗസ്ത് ഒന്നുവരെ kmatkerala.in വെബ്‌സൈറ്റിൽ ലഭ്യമാകും. അതിനുശേഷം ഡ്യൂപ്ലിക്കറ്റ് സ്‌കോർ കാർഡുകൾ ലഭ്യമാകില്ല.   Read on deshabhimani.com

Related News