പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം



തിരുവനന്തപുരം > ന്യൂനപക്ഷവിഭാഗത്തില്‍പെട്ട കുട്ടികളുടെ 2016–17 വര്‍ഷത്തെ പ്രീ–മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍  National Scholarship Poertal (NSP) വഴി ഓണ്‍ലെന്‍ ആയി 31ന് വൈകിട്ട് അഞ്ചിനുമുമ്പായി സമര്‍പ്പിക്കണം.   ഓഫ്ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപൂര്‍ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കപ്പെടും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൌണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in സന്ദര്‍ശിക്കേണ്ടതാണ്. Read on deshabhimani.com

Related News