ഐസർ അപേക്ഷ 19 വരെ നീട്ടി



തിരുവനന്തപുരം രാജ്യത്തെ വിവിധ ഐസറു(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച്‌)കളിലേക്കുള്ള പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ആഗസത്‌‌ 19 വരെ നീട്ടി. ബാച്ചിലർ ഓഫ്‌ സയൻസ്‌, ബിഎസ്‌–-എംഎസ്‌ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. തിരുവനന്തപുര(വിതുര)മടക്കം ഏഴ്‌ ഐസറുകളാണുള്ളത്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ പ്രവേശന പരീക്ഷ അനശ്‌ചിതമായി നീട്ടിയിട്ടുണ്ട്‌. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.iiseradmission.in Read on deshabhimani.com

Related News