നിഫ്റ്റിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം; അവസാന തീയതി ജനുവരി 6



ഡൽഹി > നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ 2025-26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത ബിരുദതലത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്. ബി.ഡിസ് സവിശേഷ മേഖലകൾ: അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, ഫാഷൻ ഇൻറീരിയേഴ്‌സ്, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ. പ്ലസ് ടു/തത്തുല്യ പരീക്ഷ (ഏതു സ്ട്രീമിൽനിന്നുമാകാം), നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ചുവിഷയത്തോടെ), പത്താംക്ലാസിനുശേഷം, എഐസിടിഇ/സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ ഡിപ്ലോമ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം. ബിഎഫ്ടെക് അപ്പാരൽ പ്രൊഡക്‌ഷൻ: മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല പരീക്ഷ, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്, ജയിച്ചവർ, പത്താംക്ലാസിനുശേഷം, എഐസിടിഇ/സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ ജയിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. Read on deshabhimani.com

Related News