വിക്ടേഴ്സില്‍ എസ്എസ്എൽസി, പ്ലസ്ടു ലൈവ് ഫോണ്‍- ഇന്‍ നാളെമുതല്‍
തിരുവനന്തപുരം പൊതുപരീക്ഷ നടക്കുന്ന എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ- ഇൻ പ്രോഗ്രാം ചൊവ്വാഴ്ചമുതൽ സംപ്രേഷണം ചെയ്യും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്ക് തത്സമയം മറുപടി നൽകുന്ന രൂപത്തിലുമായിരിക്കും ലൈവ് ഫോൺ- ഇൻ പരിപാടി. മാനസിക സംഘർഷങ്ങളില്ലാതെയും ആത്മവിശ്വാസത്തോടെയും പരീക്ഷ അഭിമുഖീകരിക്കാൻ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലാണ് പരിപാടി. പകൽ 2.30 മുതൽ 4 വരെയാണ് പത്താം ക്ലാസുകാർക്കുള്ള ഫോൺ-ഇൻ പരിപാടി. പുനഃസംപ്രേഷണം വൈകിട്ട് 6.30-ന്. പ്ലസ്ടു കുട്ടികൾക്ക് ആദ്യ ഫോൺ-ഇൻ വൈകിട്ട് അഞ്ച് മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 6.30നും ആയിരിക്കും. എല്ലാ പ്രോഗ്രാമും അടുത്ത ദിവസം മുതൽ firstbell.kite.kerala. gov.in പോർട്ടലിൽ ലഭിക്കും. Read on deshabhimani.com