'സംഗതി കൊള്ളാം പക്ഷേ ടൈമിംഗ് തെറ്റി'; 'അഭിനയ കുലപതി' കെ സുരേന്ദ്രന് ട്രോള്‍മഴ



കൊച്ചി > സോഷ്യല്‍മീഡിയ ട്രോളുകളില്‍ താരമായി വീണ്ടും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ സുരേന്ദ്രന്‍ നടത്തിയ നാടകം തെളിവോടെ വെളിച്ചത്തായതോടെ ട്രോളുകള്‍ പൊടിപൊടിക്കുകയാണ്. തന്റെ ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടിയെന്നും പൊലീസ് ഷര്‍ട്ട് വലിച്ചുകീറിയെന്നുമൊക്കെയായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരേന്ദ്രന്റെയും ബിജെപിയുടെയും ഒരു നുണപ്രചരണം കൂടി പുറത്തുവരികയായിരുന്നു. സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് രണ്ട്തവണ മന: പൂര്‍വം താഴെയിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിന്നീട് ഷര്‍ട്ട് വലിച്ചു കീറിയെന്ന് കാണിക്കാന്‍ വേണ്ടി മുറിച്ചുവെച്ചതു പോലെ കീറിയ ഷര്‍ട്ടുമായി സുരേന്ദ്രന്‍ ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്‌തു‌. സുരേന്ദ്രന്റെ നാടകം കയ്യോടെ പിടികൂടിയതോടെ സോഷ്യല്‍മീഡിയയാകെ ട്രോളുകളാല്‍ നിറഞ്ഞിരിക്കുകയാണ്.    Read on deshabhimani.com

Related News