ബ്രേക്കിങ്ങ് ബാഡും താനോസും ഹോംലാൻഡറും; കേരള ടൂറിസത്തിന്റെ ഓണസദ്യ
തിരുവനന്തപുരം > ഓണ സദ്യ ഉണ്ട് താനോസും ഹോംലാൻഡറും, ബ്രേക്കിങ് ബാഡിന് പകരം ബ്രേക്കിങ് പപ്പടം. മലയാളികൾ ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പോസ്റ്ററുകളാണിത്. ഈ പോസ്റ്ററുകളാണ് ഇപ്പോൾ മലയാളികളായ വെബ് സീരീസ്, മാർവൽ ആരാധകരുടെ സ്റ്റാറ്റസുകളിൽ നിറഞ്ഞ് നിൽക്കുന്നത്. കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ സമൂഹ മാധ്യമങ്ങളിൽ പുറത്തുവിട്ട പോസ്റ്ററുകളിലാണ് ബ്രേക്കിങ് ബാഡും താനോസുേം ഹോംലാൻഡറും അവതരിച്ചത്. ബ്രേക്കിങ് ബാഡ് എന്ന വെബ് സീരീസിന്റെ ടൈറ്റിൽ ബ്രേക്കിങ് പപ്പടം എന്ന് എഴുതിയിരിക്കുന്നു. താനോസിന്റെ ഇൻഫിനിറ്റി ഹോണ്ട്‌ലെറ്റ് (കൈ) സദ്യയുണ്ണുന്നതാണ് മറ്റൊരു ചിത്രം. അവസാനത്തേത് പാൽപ്പായസം കുടിക്കുന്ന ഹോംലാൻഡറുമാണ്. കേരള ടൂറിസത്തിന്റെ ഈ പോസ്റ്ററുകളിൽ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. View this post on Instagram A post shared by Kerala Tourism (@keralatourism) Read on deshabhimani.com