‘ഹൃദയം തകരുന്നു, വയനാടിനൊപ്പം’- അനുശോചനമറിയിച്ച്‌ കിലി പോൾ



വയനാട്‌ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്‌ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കിലി പോൾ. വയനാട്ടിലുണ്ടായ ദുരന്തം ഞെട്ടലുണ്ടാക്കിയെന്നും ഹൃദയം തകർത്തുവെന്നും കിലി പോൾ സോഷ്യൽ മീഡിയയിൽ എഴുതി. പ്രേ ഫോർ വയനാട്‌ എന്ന പോസ്റ്റർ പങ്കുവച്ച്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്‌. വയനാട്ടിലുണ്ടായ ദുരന്തം എന്നെ ഞെട്ടിച്ചു, എന്റെ ഹൃദയം തകർത്തു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കേരളത്തിലെയും വയനാട്ടിലേയും ജനങ്ങളോടൊപ്പം, ദുരന്തത്തിൽ നമ്മെ വിട്ട്‌ പോയവർക്ക്‌ ആദരാഞ്ജലികൾ, വയനാടിനൊപ്പം–- കിലി പോൾ എഴുതി. നിരവധി ഇന്ത്യൻ ഗാനങ്ങൾ ഉപയോഗപ്പെടുത്തി റീൽ ചെയ്ത്‌ സാമൂഹ മാധ്യമങ്ങൾ പ്രശസ്‌തനാണ്‌ കിലി പോൾ. മലയാള ഗാനങ്ങൾ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ കേരളത്തിലുള്ളവർക്കും കിലി പോളിനെ സുപരിചതമാണ്‌. ആഫ്രിക്കയിലെ ടാൻസാനിയയിലാണ്‌ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുടെ സ്വദേശം. Read on deshabhimani.com

Related News