"ഏറ്റവും നികൃഷ്ടനായി കാണുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ 'കെ സുധാകരൻ' എന്നല്ലാതെ മറ്റൊരു പേര് ആദ്യ ഒന്നിൽ ഇല്ല'; ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌



ഇന്ന്, മാധ്യമ പ്രവർത്തകരുടെ മേൽ അധികാര ഭാവത്തോടെ കടന്ന് കയറുന്ന സുധാകരനെ ശ്രദ്ധിച്ചില്ലേ? അയാളുടെ എല്ലിൻ കഷണങ്ങൾക്കു പിന്നാലെ പോയ മാധ്യമ പ്രവർത്തകരുടെ നിലവാരത്തിൽ മറ്റുള്ളവരെയും കാണുകയാണിയാൾ. പഴയ കാല തന്ത്രങ്ങൾ ഇക്കാലത്ത് വിലപ്പോകില്ലെന്ന് ഇയാളോട്  ആരെങ്കിലും പറഞ്ഞു നൽകുക. ലീൻ ജെസ്‌മസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: മാധ്യമങ്ങൾ സുധാകരനോട് ചെയ്‌തതും, സുധാകരൻ മാധ്യമങ്ങളോട് ചെയ്‌തതും. ആദ്യമേ പറയട്ടെ. ഇതു വരെയുള്ള മാധ്യമ അനുഭവത്തിൽ ഏറ്റവും നികൃഷ്ടനായി കാണുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ "കെ സുധാകരൻ' എന്നല്ലാതെ മറ്റൊരു പേര് ആദ്യ ഒന്നിൽ ഇല്ല. ഇയാളുടെ അഭിമുഖത്തിന് കേരള മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നോ എന്നൊരു ചോദ്യം ഇന്നലെ ഉയർന്നു വന്നു. വ്യക്തിപരമായി പിണറായി വിജയന് നേരെ അവഹേളനം നടത്തിയാൽ അതിന് പിണറായി വിജയൻ വ്യക്തിപരമായി തന്നെ മറുപടി നൽകണം. മുഖ്യമന്ത്രി എന്ന പദവി അതിന് തടസ്സമാകുന്നത് എന്തിന് എന്നാണ് അതിനുള്ള ഉത്തരം. കോൺഗ്രസുകാർ തറവാട് തിരികെ പിടിക്കാൻ പവനായി അധോലോകത്ത് നിന്ന് വന്നിറങ്ങിയതിന്റെ ആവേശത്തിൽ അർമാദിച്ചു നിൽക്കുന്ന കാലത്ത് തന്റെ പഴയ കാല വീര ചരിത്രങ്ങൾ വിളമ്പി ആകെ ഒന്ന് ആളാകാൻ നോക്കിയതാകണം സുധാകരൻ. അതും ഇപ്പോൾ പഴയ കെ.എസ്.യു പ്രവർത്തകൻ ചതിച്ചതാണെന്നു പറഞ്ഞു പഴി മാധ്യമങ്ങൾക്ക് മേൽ കെട്ടി വെച്ചിരിക്കുന്നു ഇയാൾ. ഇത് പറയുമ്പോഴാണ്, തന്റെ പേരിൽ ഉയർന്നു വന്നിട്ടുള്ള നിരവധി കൊലപാതക,അക്രമ  വിളയാട്ടങ്ങളിൽ ഒന്നിനെ പുറത്തു കൊണ്ടു വന്ന മാധ്യമ റിപ്പോർട്ടിനെ കൊല ചെയ്യാൻ തലസ്ഥാനത്തെ ചില മാധ്യമ പ്രവർത്തകരുടെ തന്നെ സഹായത്തോടെ സുധാകരൻ നടത്തിയ വിജയകരമായ ശ്രമം വീണ്ടും ഓർമ്മ വരുന്നത്. വനം മന്ത്രിയായിരുന്ന സുധാകരൻ ഇരുപതിലധികം തവണ സർക്കാർ ചെലവിൽ ചെന്നയിലേക്ക്  നടത്തിയ വിമാനയാത്രയുമായി ബന്ധപ്പെട്ട തെളിവുകൾ നിരത്തി ntv തയ്യാറാക്കിയ അണിയറ യിലെ റിപ്പോർട്ട്. തന്റെ സഹോദരിയെ ജോലി വാഗ്ദാനം ചെയ്ത് സുധാകരൻ "തട്ടിക്കൊണ്ട് പോയതായി"(2.0) കോൺഗ്രസ് നേതാവ് പുഷ്പരാജൻ പരാതി പറയുന്നു.അവരെ ആദ്യം കർണാടകയിലും,പിന്നീട്‌ ചെന്നൈയിലും താമസിപ്പിച്ചിരിക്കുകയാണ് സുധാകരൻ എന്ന് വെളിപ്പെടുന്നു. മന്ത്രിയായിരിക്കെ 'ചെന്നൈയിലെ ചിന്ന വീട്ടി'ലേക്കുള്ള സുധാകരന്റെ ഔദ്യോഗിക യാത്രകൾ  പുറത്ത് കൊണ്ടു വരുന്ന റിപ്പോർട്ട് തയ്യാറാക്കി അണിയറ സൂര്യാ ടി. വി യ്ക്ക് നൽകുന്നു. "സുധാകരേട്ടൻ"എന്ന് തികച്ചും വിളിക്കാത്ത തലസ്ഥാനത്തെ ചില മാധ്യമ പ്രവർത്തകരും സൂര്യയിലെ 'തത്പര കക്ഷിയായ ' മറ്റൊരു ജീവനക്കാരനും ചേർന്ന ഗൂഡാലോചന ആ റിപ്പോർട്ടിനെ കൊല ചെയ്‌തു. പിന്നീട് പുഷ്പരാജിന്റെ കാല് തല്ലിയൊടിച്ച് മാധ്യമപ്രവർത്തകരല്ലാത്ത സുധാകര ഗുണ്ടകൾ ആ വാർത്തയുടെ കൂമ്പ് തന്നെയടച്ചു. ഇന്ന്, മാധ്യമ പ്രവർത്തകരുടെ മേൽ അധികാര ഭാവത്തോടെ കടന്ന് കയറുന്ന സുധാകരനെ ശ്രദ്ധിച്ചില്ലേ? അയാളുടെ എല്ലിൻ കഷണങ്ങൾക്കു പിന്നാലെ പോയ മാധ്യമ പ്രവർത്തകരുടെ നിലവാരത്തിൽ മറ്റുള്ളവരെയും കാണുകയാണിയാൾ. പഴയ കാല തന്ത്രങ്ങൾ ഇക്കാലത്ത് വിലപ്പോകില്ലെന്ന് ഇയാളോട്  ആരെങ്കിലും പറഞ്ഞു നൽകുക.   Read on deshabhimani.com

Related News