സമീപകാല രാഷ്‌ട്രീയ കൊലപാതകങ്ങള്‍: സ്ഥിതിവിവരക്കണക്ക്, വസ്‌‌തുതകള്‍



വസ്‌തുതകള്‍ വിവരിച്ച് വൈകാരികതയുടെ അംശങ്ങള്‍ പരമാവധി കുറച്ചാണു ഈ പോസ്റ്റ് എഴുതാന്‍ ശ്രമിച്ചിട്ടുള്ളത്. സി പി ഐ എം പ്രവര്‍ത്തകര്‍ നിരന്തരമായി കൊല്ലപ്പെടുമ്പോള്‍ മൗനം കൊണ്ടും നുണ കൊണ്ടും ന്യായീകരിക്കുക, ഏതാനും കൊലപാതകങ്ങളുടെ ലിസ്റ്റ് ആവര്‍ത്തിച്ച് കൊലക്കത്തിയൂരാത്ത ആര്‍എസ്‌സുമായി സമീകരിച്ച് സംഘിനെ രക്ഷപ്പെടുത്തുക, യൂഡി എഫിനു പലവിധ സമാധാനപട്ടങ്ങള്‍ അടിച്ചുകൊടുക്കുക, സഖാക്കള്‍ കൊല്ലപ്പെടുമ്പോള്‍ ആക്രോശവും ആഹ്ലാദവും പങ്കിടുക, കൊലപാതക്കണക്കുകളെപ്പറ്റിയും ഭരണകാലത്തെ കുറിച്ചും പ്രതികളെ കുറിച്ചും തെറ്റിദ്ധരിച്ചും ബോധപൂര്‍വ്വവും നുണകള്‍ എഴുതുക, ഇതിനെയെല്ലാം വസ്തുതാപരമായി എതിര്‍ക്കുമ്പോള്‍ അയ്യേ കണക്കുകളുമായി വരുന്നെ എന്ന് പറഞ്ഞ് വീണ്ടും ന്യായീകരണമാവുക, അതി ഏകപക്ഷീയ ജാഗ്രതയാല്‍ കൊലപാതകങ്ങള്‍ക്ക് പ്രോല്‍സാഹനമാവുക, സാംസ്‌‌കാരിക നായകര്‍ പ്രതികരിക്കാതിരിക്കുന്നത് തങ്ങള്‍ കൊല്ലപ്പെടുമ്പോഴാണെന്ന് നുണപ്രചരിപ്പിച്ച് പോസ്റ്റ് ട്രൂത്തിനെ ഉപയോഗപ്പെടുത്തുക. കേരളത്തില്‍ കണ്ട് വരുന്ന ഒരു വലത്പക്ഷ, നിഷ്‌പക്ഷ പ്രവര്‍ത്തമാണു മേലെ വിവരിച്ചത്. വലതുപക്ഷ ന്യായീകരണങ്ങള്‍ക്ക് മേലെ വസ്‌തുതാപരമായ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. 2011ല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തിലേറിയ ശേഷമുള്ളത് പ്രധാന കാലഗണനയാണെന്ന് കരുതുന്നു. മോഡിത്വം ഇന്ത്യയാകെ ഗ്രസിച്ച ശേഷം കേരളത്തിലും നടപ്പിലാക്കാന്‍ തെക്ക് വടക്ക് ജില്ലാഭേദമന്യേ വ്യാപകമായി സംഘ് പരിവാര്‍ വലത് പക്ഷം ദാരുണമായ അക്രമണങ്ങളിലൂടെ ശ്രമിച്ച് തുടങ്ങിയ കാലം. നിരവധി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിലെത്രയൊ മടങ്ങ് സഖാക്കള്‍ കൊല്ലാതെ കൊല്ലുന്ന ആസൂത്രിത ആക്രമണങ്ങളാല്‍ ജീവച്ഛവമായി.സഖ്യവലത് പക്ഷവും മോശമാാക്കിയില്ല . 2011 ഇല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്ന് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവടക്കമുള്ള ഏഴെ മുക്കാല്‍ വര്‍ഷത്തിനിടെ കേരളത്തില്‍ 101 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് നടന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ മാത്രം 70 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ ! നടന്നു. നിരവധി കൊലക്കേസ് പ്രതികളെയാണു ഉന്നതരെയാണു ചാണ്ടി ഭരണം സംരക്ഷിച്ചത്. കേസുകള്‍ തേച്ചുമാച്ചത്. ഇതില്‍ രാഷ്ട്രീയ, മതവര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളിലായി 50 സി പി ഐ എം പ്രവര്‍ത്തകരെ അടക്കം 75 പേരുടെ മനുഷ്യജീവനുകള്‍ അപഹരിച്ച പ്രതികള്‍ ആര്‍ എസ് എസ് , യൂഡി എഫ്, എസ് ഡി പി ഐ എന്നീ വലത് പക്ഷ സംഘടനകളാണു. അവസാന ഏഴര വര്‍ഷത്തിനിടെ ആര്‍ എസ് എസ് കൊലപ്പെടുത്തിയ സി പി ഐ എം പ്രവര്‍ത്തകര്‍: 1. അബ്ദുല്‍ ഷരീഫ് 2. പിമുരളി 3. സി നാരായണന്‍ 4. അബൂബക്കര്‍ സിദ്ധിഖ് 5. പിവി മനോജ് 6. സി അഷ്രഫ് 7. പ്രേമന്‍ 8. പള്ളിച്ചാല്‍ വിനോദന്‍ 9. സിവി രവീന്ദ്രന്‍ 10. സരോജിനി 11. ധനരാജ് 12. കെ മോഹനന്‍ 13. ബാബു കണ്ണിപ്പോയില്‍ 14. മുരളീധരന്‍ 15. പ്രമോദ് 16. വിനീഷ് 17. ദീപു 18. വിജയന്‍ 19. ഫാസില്‍ 20. ഷിഹാബ് 21. ശശികുമാര്‍ 22. സതീശന്‍ 23. ജിഷ്ണു 24. മുഹ്‌സിന്‍ 25. ശ്രീരാജ് 26. ശ്യാം 27. കെ രവി 28. ശ്രീകുമാര്‍ 29. സജിന്‍ ഷാഹുല്‍ 30. നാരായണന്‍ നായര്‍ 31.അനു 32. സുരേഷ് കുമാര്‍. 33. ഷിബു യൂഡിഎഫ് കൊലപ്പെടുത്തിയ സി പി ഐ എം പ്രവര്‍ത്തകര്‍: 1. എം ബി ബാലകൃഷ്ണന്‍ 2. രവീന്ദ്ര റാവു 3. അനീഷ് രാജന്‍ 4. ദേവദത്തന്‍ 5. ഷിബിന്‍ 6. കൊളക്കാടന്‍ ആസാദ് 7. കൊളക്കാടന്‍ അബൂബക്കര്‍ ( ഇരട്ടക്കൊല) 8. ഹംസക്കുട്ടി 9. കുഞ്ഞംസ 10. നൂറുദ്ദീന്‍ ( ഇരട്ടക്കൊല). 11. ടി മനോജ് 12. വി രാജു. 13. ബഷീര്‍ എസ് ഡി പി ഐ കൊന്ന സി പി ഐ എമുകാര്‍: - 1. അഭിമന്യു 2. ധനീഷ് ലഹരി ക്രിമിനല്‍ മാഫിയ: 1. ഫിലിപ്പ് ജോണ്‍ 2. നജീബ് കോണ്‍ഗ്രസ്, ലീഗ് കൊലപ്പെടുത്തിയ മറ്റുള്ളവര്‍: 1. ഹനീഫ 2. ലാല്‍ജി 3. മധു ഈച്ചരത്ത് 4. രാധ ( നാല് പേരും സ്വന്തം പാര്‍ട്ടിക്കാര്‍ ) 5. മനു മാത്യു ( ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ ). 6. ഫാറൂഖ് ( എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ) 7. സതീഷന്‍ അയ്യന്തോള്‍. ആര്‍ എസ് എസ് കൊലപ്പെടുത്തിയ മറ്റുള്ളവര്‍: 1. ഫഹദ് ( 7 വയസ്സ്) 2. അനന്ദു ( ശാഖ വിട്ടതിനു) 3. നിര്‍മ്മല്‍ ( സ്വന്തം പാര്‍ട്ടി) 4. ദീപക് ( ആര്‍ എസ് എസ് വിട്ട് ജനതാദള്‍ യു ആയതിനു ) 5. റിയാസ് മൗലവി 6. സൈനുല്‍ ആബിദ് 7.സാബിത്ത് . 8. റജികുമാര്‍ 9. കൃഷ്ണപ്പിള്ള 10. ചന്ദ്ര ലാല്‍ 11. ഫൈസല്‍ എസ്ഡി പി ഐ കൊലപ്പെടുത്തിയ മറ്റുള്ളവര്‍: 1. ശ്യാം പ്രസാദ് 2. സച്ചിന്‍ ഗോപാല്‍ 3. വിശാല്‍ ( മൂന്നു പേരും abvp) 4. ലത്തീഫ് 5. ബിബിന്‍ 6. നസ്രുദ്ദീന്‍ മേലെയുള്ളത് പി എസ് സി പരീക്ഷയുടെ ഉത്തരപ്പേപ്പറല്ല. നിഷ്പക്ഷവലത് ബോധം അവഗണിച്ച കൊലപാതകങ്ങളുടെ ലിസ്റ്റാണു. ഇക്കാലയളവില്‍ ആര്‍ എസ് എസ് മാത്രം കൊലപ്പെടുത്തിയ വ്യക്തികള്‍ 44 ആണ്. കോണ്‍ഗ്രസിനെയും ലീഗിനെയും രക്ഷിക്കാന്‍ ആര്‍ എസ് എസിനെയും സീപി ഐഎം നെയും സമീകരിക്കുന്നവര്‍ ആസൂത്രിതമായ സംഘ് കൊലപാതകങ്ങളെ രക്ഷിച്ചെടുക്കുന്ന വിധമിതാണ്. സീപി ഐ എം പ്രവര്‍ത്തകര്‍ പ്രതികള്‍ ആയത് 26. ഇക്കാലയളവില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് കൊലപ്പെടുത്തിയവരുടെ എണ്ണം 20 ആണു. 2011 ഇലക്ഷനു തൊട്ട് മുന്നെ സ്വയം ബോംബ് പൊട്ടി മരിച്ച ലീഗുകാരുടെ എണ്ണം കൂടി ചേര്‍ത്താല്‍ അത് 25 ആവും. എട്ട് കൊലപാതകങ്ങളില്‍ എസ് ഡി പി ഐയും പങ്കാളികളായി. ഉമ്മന്‍ ചാണ്ടി സാര്‍ ഉണ്ടായിരുന്നെങ്കില്‍. =================== കേരളത്തില്‍ ഏറ്റവും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ഭരണകാാലം ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. വലത് വര്‍ഗീയ മീഡിയകളും നിഷ്പക്ഷരും ഏറെക്കുറെ ഈ കാലഘട്ടത്തെ അവഗണിച്ച് സംരക്ഷിച്ചെടുത്തി. അന്നത്തെ 69 കൊലപാതകങ്ങളില്‍ 54 ഉം പ്രതികള്‍ ആര്‍ എസ് എസ് കോണ്‍ഗ്രസ് ലീഗ് എസ് ഡിപി ഐ സേന ആണു. കൊല്ലപ്പെട്ട സഖാക്കളുടെ മാത്രം എണ്ണം 36. പ്രതിയായതാവട്ടെ 15 ഇതേ കാലം കൊല്ലപ്പെട്ട സംഘികളുടെ എണ്ണം 13 ആയിരുന്നു. അവരതേ കാലം ഭരണകൂടപിന്തുണയില്‍ കൊന്ന് തീര്‍ത്തവരുടെ എണ്ണം 30 നടുത്ത്. ഇതേ ചാണ്ടി കാലത്ത് ലീഗും കോണ്‍ഗ്രസുമായി കൊല ചെയ്യപ്പെട്ടവരുടെ എണ്ണം വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ. എന്നാല്‍ അവര്‍ കൊന്ന് തീര്‍ത്തവരുടെ എണ്ണം 18. അതായത് ആര്‍ എസ് എസിന്റെ ആക്രമണങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം വിധേയമായ സീപി ഐ എം കാര്‍ ദാരുണമായി നടത്തിയ കൊലകളെക്കാള്‍ അക്കാലയളവില്‍, സ്വതവേ സംഘായി പരിണമിച്ച് കഴിഞ.. കേഡര്‍ സ്വഭാവമില്ലാത്തതായ് പറയുന്ന.. യൂഡി എഫുകാര്‍ കൊലപാതകകുറ്റങ്ങളില്‍ ഭാഗവാക്കായി. ഒരിടത്ത് പോലും ആര്‍ എസ് എസിന്റെ ശത്രുതയ്ക്ക് സൗഹൃതവലത് പക്ഷം ഭാഗമായില്ല എന്നത് കൂട്ടിവായിക്കണം. ഉമ്മന്‍ ചാണ്ടി ഭരണകാലം ഇപ്പോഴത്തെ പതിന്മടങ്ങെന്ന പോലെ ഗുണ്ടാ സദാചാര ആള്‍ക്കൂട്ട ആക്രമണങ്ങളാലും 'ശോഭന'മായിരുന്നു. കോണ്‍ഗ്രസ് പ്രൊപ്പഗണ്ട: പിണറായി സര്‍ക്കാരിന്റെ ഭരണകാലം നിറയെ കൊലപാതകങ്ങള്‍. ===================== ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ അപേക്ഷിച്ച് രാഷ്ട്രീയ കൊലപാതകങ്ങള്‍ താരതമ്യേന കുറവാണു ഈ ഇടത് സര്‍ക്കാര്‍ ഭരണകാലം എന്നതാണു വസ്തുത. ഇതില്‍ തന്നെ കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതു 2016ല്‍ ഉമ്മന്‍ ചണ്ടി ഘട്ടത്തിന്റെ തുടര്‍ച്ചയായാണു. പിന്നീടത് ക്രമേണ കുറഞ്ഞു വന്നു. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയ ശേഷം ഫൈസല്‍, റിയാസ് മൗലവി, ബിബിന്‍ വധങ്ങള്‍ അടക്കം 32 രാാഷ്ട്രീയ, വര്‍ഗീയസംഘടനാ കൊലപാതകങ്ങള്‍ ആണു നടന്നത്. വ്യാജയുക്തികളാല്‍ മനോരമയും മാധ്യമവും അനുചരങ്ങളും പ്രചരിപ്പിക്കുന്നതല്ല കൊല്ലപ്പെട്ടവരെ പറ്റിയുള്ള വസ്‌തുതയും. ഇക്കാലയളവില്‍ 14 പേരും കൊല്ലപ്പെട്ടത് സീ പി ഐ എം പ്രവര്‍ത്തകരാണു. ഇലക്ഷന്‍ കഴിഞ്ഞുടനെ ഉള്ളതടക്കമാണെങ്കില്‍ അത് 16 ആവും. ഇതേ സമയം 15 കൊലപാതകങ്ങള്‍ നടത്തിയത് സംഘ് പരിവാര്‍ ആണു. ഇതേ കാലയളവില്‍ 11 സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 11 എണ്ണത്തില്‍ സീപി ഐ എം പ്രവര്‍ത്തകര്‍ പ്രതികളായി. കോണ്‍ഗ്രസ് ലീഗും കൊല്ലപ്പെട്ട അത്രയും തന്നെ കൊലപാതകങ്ങളും നടത്തി. കോണ്‍ഗ്രസ് പാവാടാ. ==================== കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ക്രൂരമായ കൊലപാാതക രാഷ്ട്രീയത്തെ സംരക്ഷിച്ചെടുക്കാന്‍ വിശാല രാഹുല്‍ ബ്രിഗേഡ്‌സ് നടത്തുന്ന ന്യായീകരണങ്ങള്‍ മാരകമാവാറുണ്ട്. കോണ്‍ഗ്ഗ്രസുകാര്‍ നിസ്വാര്‍ഥരാണു, പ്രതികാരമില്ലാത്ത സ്വാര്‍ഥരാണു, സമാധാനക്കാരാണു. വ്യക്തി വൈരാഗ്യങ്ങളാവും, പ്രതികളെ സംരക്ഷിക്കില്ല. നേതൃത്വത്തിനു പങ്കില്ല. കഴിഞ 25 വര്‍ഷത്തിനിടെ കൊന്നിട്ടില്ല എന്നിങ്ങനെ തുടങ്ങുന്നു അത്. 1948 ഇല്‍ കോണ്‍ഗ്ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു മൊയ്യാരത്ത് ശങ്കരനെ വെട്ടികൊലപ്പെടുത്തി കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആരംഭിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണു. കേരളത്തിലെ ഏറ്റവും രാഷ്ട്രീയ കൊലകള്‍ നടത്തിയ രാഷ്ട്രീയ സംഘടനയുടെയും ക്യയാമ്പസുകളില്‍ നിറയെ കൊന്ന് തീര്‍ത്ത കൊലയാളി വിദ്യാര്‍ഥി സംഘടനയും പേരു യഥാക്രമം കോണ്‍ഗ്രസും കെ എസ് യൂവും ആണ്. സമീപകാല ചരിത്രം മാത്രം നോക്കാം. കഴിഞ്ഞ എട്ടോളം വര്‍ഷത്തിനിടെ കൊല്ലപ്പെട്ട യൂഡി എഫ് പ്രവര്‍ത്തകരുടെ എണ്ണം 7. എന്നാല്‍ യൂഡി എഫ് പ്രവര്‍ത്തകര്‍ ഇതേ കാലയളവില്‍ രാഷ്ട്രീയമായി നടത്തിയ ആസൂത്രിതവും സംഘടതവുമായി കൊലപാതകം 20!. എതിരാളികളെ കൊല്ലാനായി ശ്രമിക്കെ സ്വയം ബോംബ് പൊട്ടി മരിച്ചവരടക്കം 25. സംഘ് പരിവാറുമായി ഒരിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാവാതെയാണിതന്നോര്‍ക്കണം. 13 സീപി ഐ എം പ്രവര്‍ത്തകരെ മാത്രം കോണ്‍ഗ്രസും ലീഗും ഇക്കാലയളവില്‍ കൊന്ന് തീര്‍ത്തു. 1എം ബി ബാലകൃഷ്‌ണന്‍. 2. സി രവീന്ദ്രറാവു. 3. അനീഷ് രാജന്‍ 4. ദേവദത്തന്‍ 5. ബഷീര്‍ 6. ഹംസക്കുട്ടി 7. ടി മനോജ് 8 . കൊളക്കാടന്‍ ആസാദ് 9 കൊളക്കാടന്‍ അബൂബക്കര്‍ 10 . ഷിബിന്‍ 11. കുഞ്ഞംസ 12 നൂറുദ്ദീന്‍ 13. വിരാജു. കൂടാതെ . 14.മനു മാത്യു ( കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ) 15 ഫാറൂഖ് ( എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ) 16. ചാവക്കാട് ഹനീഫ 17 മധു ഈച്ചരത്ത് 18 ലാല്‍ജി 19 രാധ ( സ്വന്തം പാര്‍ട്ടി , ഗ്രൂപ്പിസം ) 20. അയ്യന്തോള്‍ സതീഷ് ഇക്കാലയളവില്‍ ആകെ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാര്‍ മൂന്നാണെങ്കില്‍ അവര്‍ മാത്രം കൊന്ന് വീഴ്‌ത്തിയവരുടെ എണ്ണം 11 ആണു. ഹക്കീം വധം, സാജിദ് വധം തുടങ്ങി യൂഫിഎഫുകാര്‍ കൊലപ്പെടുത്തി യൂഡി എഫുകാര്‍ ഇടപെട്ട് കേസുകള്‍ മായ്ക്കുകയൊ മായ്‌ക്കാന്‍ ശ്രമിക്കുകയൊ ചെയ്‌ത രാഷ്ട്രീയ ഇതര കൊലപാതകള്‍ ഇനിയുമുണ്ട് താനും. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് ==================== കേരളത്തില്‍ കൊലപാതകങ്ങളില്‍ ഇടത് നേതാക്കളുടെ പങ്ക് എന്നതാണു വലത് ബോധത്തിന്റെ പ്രചാരം . അപ്പോള്‍ മാത്രം കേന്ദ്ര സിബി ഐ കൂട്ടിലടച്ച തത്തയല്ലാതെയായ് മാറും. ഇനി യാഥാര്‍ഥ്യബോധത്തോടെ കോണ്‍ഗ്രസിനെയും ലീഗിനെയും പരിശോധിച്ചാല്‍ കൊലക്കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മമ്പുറം ദിവാകരന്‍ ഇന്ന് കെപി സിസി സെക്രട്ടറിയാണു. സ്വന്തം ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ നാല്‍പ്പാടി വാസു കൊലക്കേസ് പ്രതിയായിരുന്ന കെ സുധാകരന്‍ കെ പിസിസി വര്‍ക്കിങ് പ്രസിഡന്റായതൊ മായിന്‍ ഹാജി ലീഗ് സെക്രട്ടറിയായതൊ മാത്രമല്ല എന്നര്‍ഥം. ഇതൊന്നുമല്ല. കഴിഞ്ഞ ഏഴെമുക്കാല്‍ വര്‍ഷത്തേത് മാത്രം എടുക്കാം . > കാസര്‍ക്കോട് സഖാവ് എം ബി ബാലകൃഷ്‌ണനെ തിരുവോണ നാളില്‍ നിരവധി ഗൂഡാലോചനകള്‍ നടത്തി കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നത് ഡിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്താല്‍ ആണെന്ന് വെളിപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവും കേസിലെ പ്രതിയും തന്നെയായിരുന്നു. സഖാവിന്റെ കുടുംബം തുടക്കം മുതലേ ഇത് ആരോപിച്ച് തുടരുന്ന വഴി തന്നെ ഉമ്മന്‍ ചാണ്ടി പോലീസിന്റെ അന്യേഷണത്തിന്റെ ഭാഗമായി പ്രതികള്‍ മുഴുവന്‍ കോടതിയില്‍ 'തെളിവില്ലാ'തെ കുറ്റവിമുക്തരായി. വെളിപ്പെടുത്തല്‍ നടത്തിയ പ്രതിയെ കോണ്‍ഗ്രസ് ഉന്നത ജോലി കൊടുത്ത് ഒതുക്കി. കേസ് അപ്പീലിലാണു. > ലീഗ് നേതൃത്വം ഇടപെട്ട് പ്രതികള്‍ കുറ്റവിമുക്തരായ തൂണേരി ഷിബിന്‍ വധവും അപ്പീലിലാണു > ചാവക്കാട് ഹനീഫയെ കോണ്‍ഗ്രസുകാര്‍ കൊന്നത് മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അറിവോടെയായിരുന്നു. കുടുംബം നിരന്തരമായി ഇക്കാര്യം ആരോപണമുന്നയിച്ചതാണു. ചാണ്ടി ഭരണകൂടം മുക്കി. കേസില്‍ ആദ്യം എഫ് ഐ ആറില്‍ ഉള്‍പ്പെട്ട ഗോപപ്രതാപനെ ഉമ്മന്‍ ചാണ്ടി ഇടപെട്ട് രക്ഷിച്ചു. കോണ്‍ഗ്രസ് നേതാവുമാക്കി. ബാലറാം സീക്രറ്റ് ഗ്രൂപ്പിലേക്കോടിയത് ഈ കൊലക്കേസ് നേതാക്കളെ രക്ഷിക്കാനായിരുന്നു മധു ഈചരത്ത്, ലാല്‍ജി വധങ്ങളിലും മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ പങ്കിനെ പറ്റി ഗുരുതരമായ ആരോപണമുയര്‍ന്നു > 50 ഓളം വെട്ടില്‍ അരീക്കോട് ഇരട്ടക്കൊലപാതകമായി ലീഗിന്റെ പ്രതികാര രാഷ്ട്രീയം ഉരുത്തിരിഞ്ഞത് ക്രിമിനല്‍ എം എല്‍എ പികെ ബഷീറിന്റെ ഗൂഡാലോചനയിലായിരുന്നു. അയാള്‍ക്കെതിരെ ആദ്യം എഫ് ഐ ആര്‍ വന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കിട്ടിയും ഇടപെട്ട് മുക്കി. > ലീഗ് നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം പ്രതികളെ സംരക്ഷിച്ചത് എം എല്‍ എ ശംസുദ്ധീന്‍ ആയിരുന്നു . പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് കാണാന്‍ പറ്റാതെ ഒരു പെറ്റുമ്മ കഴിഞ്ഞ മാസം മരിച്ചകന്നത് ഒരു വലത് മാധ്യമബോധവും അറിഞ്ഞില്ല.. > അയ്യന്തോള്‍ സതീഷനെ കെപിസിസി സെക്രട്ടറി രാംദാസിന്റെയും റഷീദിന്റെയും നേതൃത്വത്തില്‍ കൊന്ന് തള്ളിയത് അധോലോക മാഫിയ ബന്ധങ്ങള്‍ മറച്ച് പിടിക്കാനായിരുന്നു. > അതേ കാലത്ത് നടന്ന സാജിദ് വധത്തില്‍ വര്‍ക്കല കഹാറിന്റെ പങ്കിനെ കുറിച്ച് അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത് ഈയടുത്താണു അഭിമന്യൂ വധം ഞങ്ങള്‍ പ്രതികരിച്ചല്ലോ.? ==================== അതെ . മഹാരാജാസ് ക്യാമ്പസ് ആയത് കൊണ്ടും മറ്റും എന്തൊ ഭാഗ്യത്തിനു മാധ്യമങ്ങളാല്‍ ചര്‍ച്ചയായ അഭിമന്യു വധമല്ലാതെ ഇക്കാലയളിവില്‍ വലത് പക്ഷം ആസൂത്രിതമായി നടത്തിയ 70 ഇല്‍ പരം കൊലപാതകങ്ങള്‍ വലത് പക്ഷബോധം / വലിയ ഒരു വിഭാഗം അറിഞ്ഞില്ലെന്ന് നടിച്ചെന്നാണു പറയുന്നത്. അത് പ്രതികരിക്കാത്ത എല്ലാവരുടെയും തെറ്റെന്നല്ല. കേരളത്തില്‍ ബിജെപിയും യൂഡിഎഫും മനോരമസ്റ്റുകളും ഇസ്ലാമിസ്റ്റുകളും നിഷ്‌പക്ഷ രാഹുല്‍ മോഡി ബ്രിഗേഡ്‌സും ഒന്ന് ചേര്‍ന്ന വലത് പക്ഷമാണു എന്നും ഭൂരിപക്ഷം .അവരാല്‍ നിയന്ത്രിക്കപ്പെടുന്ന വലത് പക്ഷ മീഡിയകളാണു ഇവിടെ വാര്‍ത്തകള്‍ ചര്‍ച്ചയായി തരുന്നത്. അത് കൊണ്ടാണു ഇപ്പറഞവയൊന്നും മനോരമയിലും മാധ്യമത്തിലും മാതൃഭൂമിയിലും ഫ്രണ്ട് പേജിലെന്നല്ല ഉള്ളകങ്ങളിലും വരാത്തതും. കൊലപാതകങ്ങള്‍ അറിഞാലും സംഘിനും യൂഡി എഫിനും വേണ്ടി ഭീകരന്യായീകരണങ്ങള്‍ ഒരുക്കാന്‍ ലിബറല്‍ കുഞ്ഞുപിള്ളമാരെ പ്രാപ്തരാക്കുന്നതും അതാണ്. കൊല്ലത്ത് കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ വിശദീകരണങ്ങള്‍ വാചകങ്ങള്‍ മുഖ്യധാരയില്‍ വാര്‍ത്തയാവാത്തതും കൊന്ന കോണ്‍ഗ്രസുകാരന്റെ കുടുംബം പ്രതിയെ രക്ഷിക്കാന്‍ നടത്തുന്ന മാറിമറിയുന്ന പ്രസ്‌താവനകള്‍ മാധ്യമങ്ങളുടെ കണ്ടെത്തലാവുന്നതുമങ്ങനെയാണു. സംഘപരിവാര്‍ കൊലപ്പെടുത്തിയ 7 വയസ്സുകാരന്‍ ഫഹദും 17 കാരായ മുഹ്‌സിനും ശ്യാമും സജിന്‍ ഷാഹുലും ശാഖ വിട്ടതിനു കൊലപ്പെടുത്തിയ 17 കാരന്‍ അനന്തുവും 20 വയസ്സുകാരായ ദീപുവും വീട്ട് പടിക്കല്‍ 30 വെട്ടില്‍ പൊലിഞ്ഞ ഫാസിലും അമ്മയെയും ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താത്മഹത്യ ചെയ്‌ത അനുവും മകനെ രക്ഷിക്കാന്‍ ശ്രമിക്കെ വെട്ടേറ്റ് പിടഞ്ഞകന്ന 70 കാരന്‍ നാരായണന്‍ നായരും മകനെ എറിഞ്ഞ ബോംബേറില്‍ കൊല്ലപ്പെട്ട 68 കാരി സരോജിനിയും തല്ലിച്ചതച്ച് കൊന്ന വയോധികന്‍ കൃഷ്‌ണപ്പിള്ളയും ഒടുവില്‍ ബഷീറും കൊല്ലപ്പെട്ട ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും ഒന്നും ഒന്നും അറിഞ്ഞതില്ലാതെ വിഷയമാവാാതെ സിപി ഐ എം അക്രമങ്ങളെ പറ്റി ഏത് ബിജെപിക്കാരുമായും ചര്‍ച്ചചെയ്യാന്‍ അവര്‍ പ്രാപ്തരാവുന്നത് അങനെയാണു. യൂഡി എഫ് മാത്രമല്ല സുഡാപ്പിയും സംഘും കൊലക്കത്തിയെടുക്കുന്നത് നിഷ്പക്ഷ വലത് പക്ഷങ്ങളാല്‍ പ്രൊഫൈലുകളാല്‍ ആഘോഷങ്ങളും ആക്രോഷങ്ങളും സന്തോഷങ്ങളുമാവുന്നത് കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത് അത് കൊണ്ടാണു. രക്തസാക്ഷിത്വങ്ങളെ അവഹേളിച്ചും അതി ഏകപക്ഷീയമായ അപലപനങ്ങളും പ്രാര്‍ഥനകളും ജാഗ്രതകളും കണ്ണീരറിവുകളും കൊണ്ടും ഇവര്‍ വീണ്ടും വീണ്ടും കൊലപാതകങ്ങള്‍ക്ക് ന്യായീകരണമാവുന്നു. രാഷ്ട്രീയകൊലപാതകങ്ങളും തുടച്ച് നീക്കപ്പെടണം, പക്ഷെ അതിനായുള്ള ജാഗ്രതയും, 'പ്രാര്‍ഥന'യും, രോഷവുമെല്ലാം സത്യസന്ധമാവണം. നീതിയുക്തമാവണം, .പ്രായോഗികമാവണം. അതിഭാഗികമാവരുത്. സമ്മതി നിര്‍മ്മാണത്തിന്റെ സംഘപ്രവര്‍ത്തനം നടത്തുന്ന മാധ്യമതാളങ്ങള്‍ക്ക് ആര്‍ത്ത് രസിച്ച് കൊണ്ടാവരുത്. മിനിമം സ്വന്തം വലത് പക്ഷ അജണ്ട തുറന്ന് സമ്മതിച്ചെങ്കിലുമാവണം. അപലപനങ്ങള്‍ക്കൊപ്പം, സമാധാനകാംക്ഷക്കൊപ്പം, വലിയ കൂട്ടത്തിന്റെ ഈ പൊള്ളത്തരങ്ങളെ വസ്തു നിഷ്ടമായി പ്രതിരോധിക്കപ്പെടണം ഇടത്പക്ഷത്താല്‍ . അത് കൊല്ലപ്പെട്ടവരോടെല്ലാമുള്ള നീതിയാണു. ഇനിയാരും കൊല്ലപ്പെടാതിരിക്കാനുമാണ്.   Read on deshabhimani.com

Related News