കൊറോണ അലെർട്ടിന്‌ ഗൂഗിളും



കൊറോണാ ഭീതിയിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്‌ സജ്ജമായി  ഗൂഗിളും. കൊറോണ വൈറസ്‌ എന്ന്‌ ഗൂഗിളിൽ തെരഞ്ഞാൽ ഇനി പ്രത്യക്ഷപ്പെടുക വൈറസ്‌ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ, സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയവ. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്‌ഒ)യുമായി ചേർന്നാണ്‌ ഗൂഗിൾ ഇത്തരമൊരു അലെർട്ട്‌ സംവിധാനം ഒരുക്കിയത്‌. ഗൂഗിളിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്‌  ഇക്കാര്യം വ്യക്തമാക്കിയത്‌. ലോകാരോഗ്യ സംഘടനയുടെ വെബ്‌ സൈറ്റിൽനിന്നുള്ള വിവരങ്ങളാകും ഗൂഗിൾ തരിക. കൂടാതെ ധനസഹായമായി രണ്ടരലക്ഷം ഡോളർ റെഡ്‌ക്രോസിന്‌ നൽകുമെന്നും  ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഗൂഗിൾ ഉപയോക്തക്കളിൽനിന്ന്‌ സംഭാവനകൾ സ്വീകരിക്കുന്നതിന്‌ കമ്പനി പ്രചാരണവുംതുടങ്ങി. എട്ടു ലക്ഷം ഡോളർ ഇതിനോടകം ലഭിച്ചെന്നും ഗൂഗിൾ പറഞ്ഞു. Read on deshabhimani.com

Related News