'അപരാധ പങ്ക'; ടൊവിനോ ചിത്രം മറഡോണയിലെ രണ്ടാം ഗാനം പുറത്തിറങ്ങി
കൊച്ചി > ടൊവിനോ തോമസ് നായകനാകുന്ന 'മറഡോണ'യിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു. 'അപരാധ പങ്ക' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫെജോയാണ് ഈ റാപ് സോംഗിന്റെ വരികളെഴുതിയിരിക്കുന്നത്. സുഷിന് ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ആഷിക് അബു, ദിലീഷ് പോത്തന്, സമീര്‍ താഹിര്‍ എന്നിവരുടെ സംവിധായക സഹായിയായിരുന്ന വിഷ്ണു നാരായണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. പുതുമുഖം ശരണ്യ ആര് നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ്, നിരഞ്ജന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. കൃഷ്ണമൂര്ത്തിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ദീപക് ഡി മേനോനും, കലാസംവിധാനം സാബു മോഹനും, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മയും നിര്‍വഹിക്കും. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും. ഗാനം കാണാം; www.youtube.com/watch Read on deshabhimani.com