രാമന്റെ ഏദന്‍തോട്ടത്തിലെ 'മാവിലക്കുടില്‍' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു



കൊച്ചി > രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടത്തിലെ “'മാവിലക്കുടില്‍' എന്ന” ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.  സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്.  കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ്  മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ജോജു ജോര്‍ജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും അഭിനയിക്കുന്നുണ്ട്.  ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്.  ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള ‘രാമന്റെ ഏദന്‍തോട്ടം’ മെയ് 12ന് തിയേറ്ററുകളില്‍ എത്തും. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:   Read on deshabhimani.com

Related News