റിഹാന രണ്ടാമത്‌; ലോകത്തിലെ ഏറ്റവും ധനികയായ വനിതാ ഗായികയായി ടെയ്‌ലർ സ്വിഫ്‌റ്റ്‌



ന്യൂയോർക്ക്‌ > ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി ടെയ്‌ലർ സ്വിഫ്‌റ്റ്‌. 1.6 ബില്ല്യൺ ഡോളറാണ്‌ ടെയ്‌ലർ സ്വിഫ്‌റ്റിന്റെ ആസ്തി. ഫോർബ്‌സ്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2023 ഒക്‌ടോബറിന്‌ ശേഷം 500 മില്ല്യണിന്റെ കുതിപ്പാണ്‌ പോപ്‌ ഗായികയ്‌ക്കുണ്ടായത്‌. റിഹാനയെ കടത്തിയാണ്‌ ടെയ്‌ലർ സ്വിഫ്‌റ്റ്‌ ഒന്നാമതെത്തിയത്‌. കഴിഞ്ഞ വർഷം 1.7 ബില്ല്യണായിരുന്ന റിഹാനയുടെ ആസ്‌തി ഇത്തവണ 1.4 ബില്ല്യണായി കുറഞ്ഞിട്ടുണ്ട്‌. ഫോർബ്‌സ്‌ മാഗസീന്റെ കണക്കനുസരിച്ച്‌ റോയൽറ്റിയിൽ നിന്നും ഇറാസ്‌ ടൂറിൽ നിന്നും 600 മില്ല്യൺ ടെയ്‌ലർ സ്വിഫ്‌റ്റ്‌ സമ്പാദിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News