മനസ്സിൽ തോടും ഈണത്തിൽ "ത്രയ'ത്തിലെ ഗാനമെത്തി
നിയോ നോയർ ചിത്രം ത്രയത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. 'ആമ്പലെ നീലാംബലേ' എന്ന മനോഹര പ്രണയഗാനമാണ് അരുൺ മുരളീധരന്റെ സംഗീതത്തിൽ എത്തിയിരിക്കുന്നത്. പ്രണയം തുളുമ്പുന്ന വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്. ഹൃദയം നിറയ്ക്കും ശബ്ദത്തിൽ പാടിയിരിക്കുകയാണ് കെഎസ് ഹരിശങ്കർ. ലിറിക്കൽ വിഡിയോയിൽ ചിത്രത്തിലെ ദൃശ്യങ്ങൾക്കൊപ്പം ഹരിശങ്കർ സ്റ്റുഡിയോയിൽ പാട്ട് പാടുന്നതും ചേർത്തിട്ടുണ്ട്. സണ്ണി വെയ്നും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ത്രയം റീലീസിനൊരുങ്ങുകയാണ്. ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ത്രയം എന്ന സിനിമ സംസാരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന് ആണ് NEO-NOIR ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന് മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്, ഷാലു റഹീം, ഗോപി കൃഷ്ണ കെ വര്‍മ(തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രാവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ ഗോപിനാഥ് തിരകഥയും സംഭാഷണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിജു സണ്ണി ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. പിആര്‍ഒ: എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്. Read on deshabhimani.com