VIDEO - 'കാഴ്ചയില്ലെങ്കിൽ എന്തിന് പ്രതിഷേധത്തിന് വന്നു' ,തകർക്കാൻ കഴിയുന്ന മൂന്നക്ഷരമല്ല ജെഎൻയു
കേന്ദ്രസർക്കാരിന് ജെഎൻയു ഒരു സ്ഥാപനമാണ്. ബിഎസ്എൻഎല്ലും, റിസർവ് ബാങ്കും, ബിപിസിഎല്ലും പോലെ തങ്ങളാൽ നശിപ്പിക്കപെടേണ്ട ഒരു സ്ഥാപനം.ക്ഷേ ജെഎൻയു വിദ്യാർത്ഥികൾക്ക് ആ സർവകലാശാല ഒരു ആശയമാണ്.ഒരു സ്ഥാപനത്തെ നശിപ്പിക്കുന്ന പോലെ ഒരു ആശയത്തെ നശിപ്പിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് പോലും കേന്ദ്രത്തിനില്ല എന്നത് ആശ്ചര്യമാണ്.ജെഎൻയു എന്ന കലാലയം തെരുവിൽ ഇറങ്ങുമ്പോൾ കൂടെ നിൽക്കാൻ അവരുടെ അധ്യാപകരും ഈ നാടുമുണ്ട്. ലാത്തിക്കും ബൂട്ട്സിനും തോക്കിനും തകർക്കാനാകുന്ന മൂന്നക്ഷരങ്ങളല്ല ജെഎൻയു. Read on deshabhimani.com