പവന് 53,360: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല



കൊച്ചി > തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപയാണ് വില. ഈ മാസം മാത്രം പവന് കൂടിയത് 1,760 രൂപയാണ്. രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതാണ് സംസ്ഥാനത്ത് വില ഉയരാന്‍ കാരണമായത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചപ്പോൾ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്.   Read on deshabhimani.com

Related News