ഇവോക് 100 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും
ഇവോക് 100 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും കൊച്ചി വൈദ്യുത വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരള (ഇവോക്) ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 അതിവേഗ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനാണ് പദ്ധതി. കേരള സ്റ്റാർട്ടപ്പായ ചാർജ്മോഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇവോക് അംഗങ്ങളായ വാഹന ഉടമകൾക്ക് ചാർജിങ് നിരക്കിൽ ഡിസ്കൗണ്ട് അനുവദിക്കുമെന്നും കഴിഞ്ഞവർഷം സംഘടന സംസ്ഥാനത്ത് 30 അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും ഇവോക് പ്രസിഡന്റ് അഞ്ചൽ റെജിമോനും സെക്രട്ടറി പി എസ് മുത്തയ്യനും അറിയിച്ചു. Read on deshabhimani.com