സ്വർണവില കുതിക്കുന്നു; ഉയർന്നത് പവന് 960 രൂപ
തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 960 രൂപയാണ് വർധിച്ചത്. ഗ്രാമിന് 120 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6825 രൂപയായി. പവന് 54,600 രൂപയായി വില ഉയർന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ മാസം സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്ന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി. Read on deshabhimani.com