സ്വർണവില വീണ്ടും ഉയർന്നു; പവന്‌ 37,360 രൂപ



കൊച്ചി> സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും  വർധനവ്. പവന് 160 രൂപ കൂടി 37,360 രൂപയിലെത്തി.  4670 രൂപയാണ് ഒരു ഗ്രാമിന്റെ വില. 36,800 രൂപയായിരുന്ന സ്വർണവില ഇന്നലെ 400 രൂപ കൂടി 37,200 രൂപയിലെത്തിയിരുന്നു . ആഗോള വിപണിയിലെ വർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്‌. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Read on deshabhimani.com

Related News