സ്വർണവിലയിൽ ഇടിവ്: പവന് 51,200 രൂപ
കൊച്ചി സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴം പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 51,200 രൂപയും ഗ്രാമിന് 6400 രൂപയുമായി. കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതിനു പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. മൂന്നുദിവസത്തിനുള്ളിൽ പവന് 2960 രൂപയാണ് കുറഞ്ഞത്. ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 55,417 രൂപ വേണം. Read on deshabhimani.com