സ്വർണവിലയിൽ നേരിയ ഇടിവ്



കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ വില 53, 280ലെത്തി. ഇന്നലെ 53, 360 ആയിരുന്നു വില. ശനിയാഴ്ച പവന്റെ വില ഒറ്റയടിക്ക് 840 രൂപ വർധിച്ച് ഈ മാസത്തെ ഉയർന്ന വിലയായ 53, 360ൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6660 രൂപയാണ്.  18 കാരറ്റ്‌ സ്വർണത്തിന് 5449 രൂപയും 24 കാരറ്റിന് 7265 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിയുടെ വില 92 രൂപയാണ്. Read on deshabhimani.com

Related News