സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 320 രൂപ
കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. 53,440 രൂപയാണ് ഇന്നത്തെ പവന്റെ വില. ഇന്നലെ പവന് 53,760 രൂപയായിരുന്നു വില. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു. പവന് 40 രൂപ കുറഞ്ഞ് 6, 680 രൂപയായി. ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 89 രൂപയായി. 24 കാരറ്റ് സ്വർണത്തിന് 58, 296 രൂപയും 18 കാരറ്റിന് 43, 728 രൂപയുമാണ് വില. Read on deshabhimani.com