സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 160 രൂപ
കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 160 രൂപ കൂടി. ഇതോടെ വില 57, 280ലെത്തി. ഇന്നലെ 57, 120 രൂപയായിരുന്നു വില. ഗ്രാമിന് 20 രൂപ കൂടി വില 7,160ലെത്തി. കഴിഞ്ഞ ദിവസം വില 360 രൂപ വർധിച്ച് പവന്റെ വില 57,000 കടന്നിരുന്നു. അന്താരാഷ്ട്രവിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്രവില 2700 ഡോളർ കടന്നേക്കുമെന്നും അത് വീണ്ടും വില വർധിപ്പിക്കുമെന്നുമാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. Read on deshabhimani.com