കുതിച്ചുയർന്ന് സ്വർണവില; പവന് 58,000 കടന്നു



കൊച്ചി > സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന്റെ വില 58,000 കടന്നു. ഇന്ന് 320 രൂപയാണ് കൂടിയത്. ഇന്നലെ 57,920 രൂപയായിരുന്നു വില. ​ഗ്രാമിന് 40 രൂപ കൂടി 7,280 രൂപയായി.  ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്തുദിവസത്തിനിടെ സ്വർണത്തിന് 2000ത്തോളം രൂപയാണ് കൂടിയത്. Read on deshabhimani.com

Related News