സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി
കൊച്ചി > സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വർണവില 58, 720ലെത്തി. ഉടൻ തന്നെ വില 59,000 കടക്കുമെന്നാണ് കരുതുന്നത്. ഇന്നലെ പവന് 58,400 രൂപയായിരുന്നു വില. ഗ്രാമിന് 40 രൂപ കൂടി 7,340ലെത്തി. 24 കാരറ്റ് സ്വർണത്തിന് 64,056 രൂപയും 18 കാരറ്റിന് 48,048 രൂപയുമാണ് വില. ഡോളർ സൂചികയിലെ കുതിപ്പാണ് ഇപ്പോഴത്തെ വർധനവിന്റെ പ്രധാന കാരണം. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. വെള്ളിക്ക് 2 രൂപ കൂടി ഗ്രാമിന് 112 രൂപയിലെത്തി. Read on deshabhimani.com