സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു
കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് വില 53, 440ലെത്തി. ഇന്നലെ 53, 680 ആയിരുന്നു വില. ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 6,710ൽ നിന്ന് 6,680ലെത്തി. ഇന്നലെ പവന് 400 രൂപ കൂടി ഈ മാസത്തെ ഉയർന്ന വിലയായ 53, 680ൽ എത്തിയിരുന്നു. ആഗോള വിപണിയിൽ ഔൺസ് സ്വർണവില 2500 ഡോളറിൽ നിൽക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പണിക്കൂലിയടക്കം ഒരു പവന് 58,000 രൂപയിലധികം നൽകേണ്ടിവരും. വെള്ളിവിലയിൽ മാറ്റമില്ല. 92 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 24 കാരറ്റ് സ്വർണത്തിന് പവന് 58, 296 രൂപയും 18 കാരറ്റിന് 43, 278 രൂപയുമാണ്. Read on deshabhimani.com