സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില
തിരുവനന്തപുരം > സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 53, 560 രൂപയിലാണ് വിപണി നടക്കുന്നത്. മൂന്നു ദിവസമായി സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 6,695 രൂപയാണ് വില. 24 കാരറ്റിന് 58, 424 രൂപയും 18 കാരറ്റിന് 43, 816 രൂപയുമാണ് വില. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 55,000 രൂപയാണ് സ്വർണത്തിന് അടുത്തിടെ രേഖപ്പെടുത്തിയ ഉയർന്ന വില. ഒരു ഗ്രാം വെള്ളിക്ക് 93 രൂപയാണ് വില Read on deshabhimani.com