സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 55,840 രൂപ
കൊച്ചി > സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. തിങ്കൾ പവന് 160 രൂപ വർധിച്ച് 55,840 രൂപയും ഗ്രാമിന് 20 രൂപ വർധിച്ച് 6980 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 55,680 രൂപ എന്ന റെക്കോഡാണ് മറികടന്നത്. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 60,443 രൂപ വേണം. തുടർച്ചയായി മൂന്നാംദിവസമാണ് വില ഉയർന്നത്. മൂന്നുദിവസംകൊണ്ട് പവന് 1240 രൂപ വർധിച്ചു. ഈ വർഷാരംഭത്തിൽ പവന് 46,840 രൂപയായിരുന്നു. Read on deshabhimani.com