സ്വർണവില റെക്കോർഡിൽ; പവന് 56,000 കടന്നു



കൊച്ചി > സ്വർണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ. പവന് ഇന്ന് 480 രൂപ കൂടി. ഇതോടെ വില 56,000 കടന്നു. നിലവിൽ 56, 480 രൂപയാണ് വില. ​ഗ്രാമിന്റെ വില 60 രൂപ കൂടി 7,060ലെത്തി. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയോളമാണ് സ്വർണത്തിന് കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് കേരളത്തിലും വില വർധിക്കാൻ കാരണം. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. 83.54 ആണ് ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്. 2660 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില. വില ഇനിയും ഉയരാനാണ് സാധ്യത.   Read on deshabhimani.com

Related News