സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 560 രൂപ കൂടി



തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ​ഗ്രാമിന് 70 രൂപ കൂടി 7,160 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,638 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,858 രൂപയും 24 കാരറ്റിന് 7,811 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 100 രൂപയാണ്. സ്വർണവിലയിൽ  വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ്  ഈ ആഴ്ച സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി.    ഈ മാസത്തെ സ്വർണവില പവനിൽ ● 1-11-2024: 59,080 ● 2-11-2024: 58,960 ● 3-11-2024: 58,960 ● 4-11-2024: 58,960 ●  5-11-2024: 58,840 ● 6-11-2024: 58,920 ● 7-11-2024: 57,600 ● 8-11-2024: 58,280 ● 9-11-2024: 58,200 ● 10-11-2024: 58,200 ● 11-11-2024: 57,760 ● 12-11-2024: 56,680 ● 13-11-2024: 55,480  ● 14-11-2024: 55,560 ● 15-11-2024: 55,480 ● 16-11-2024: 56,360 ● 17-11-2024: 55,480 ● 18-11-2024: 55,960 ● 19-11-2024: 56,520 ● 20-11-2024: 56,920 ● 21-11-2024: 57,160 ● 22-11-2024: 57,800 ● 23-11-2024: 58,400 ● 24-11-2024: 58,400 ● 25-11-2024: 57,600 ● 26-11-2024: 56,640 ● 27-11-2024: 56,840 ● 28-11-2024: 56,720 ● 28-11-2024: 57,280   Read on deshabhimani.com

Related News