സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു



തിരുവനന്തപുരം > സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. പവന് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. ഈ മാസം ആദ്യം 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 98 രൂപയും കിലോഗ്രാമിന്  98,000 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ സ്വർണവില (പവനിൽ) ഡിസംബർ 01: 57,200 ഡിസംബർ 02: 56,720 ഡിസംബർ 03: 57,040 ഡിസംബർ 04: 57,040 ഡിസംബർ 05: 57,120 ഡിസംബർ 06: 56,920 ഡിസംബർ 07: 56,920 ഡിസംബർ 08: 56,920 ഡിസംബർ 09: 57,040 ഡിസംബർ 10: 57,640 ഡിസംബർ 11: 58,280 ഡിസംബർ 12: 58,280 ഡിസംബർ 13: 57,840 ഡിസംബർ 14: 57,120 ഡിസംബർ 15: 57,120 ഡിസംബർ 16: 57,120 ഡിസംബർ 17: 57,200 ഡിസംബർ 18: 57,080 ഡിസംബർ 19: 56,560   ഡിസംബർ 20: 56,320 Read on deshabhimani.com

Related News