കൈത്തറിക്കൊരു കൈത്താങ്ങ്; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
കൊച്ചി> ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന 'കൈത്തറിക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷനായി. പ്രാദേശിക കൈത്തറി ഉല്പ്പാദനത്തേയും വില്പ്പനയേയും നെയ്ത്തു പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക സമ്പദ്ഘടനയെ പരിപോഷിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പദ്‌മജ, സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഇസാഫ് സഹ സ്ഥാപക മെറീന പോൾ, ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ഡിഐസി മെമ്പർ അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുത്താമ്പുള്ളി, തിരുവില്വാമല, എരവത്തൊടി കൈത്തറി സൊസൈറ്റികളിലെ നെയ്ത്തുകാരെ ആദരിച്ചു. Read on deshabhimani.com