ബാങ്കുകളിൽ അവസരം; വിവിധ തസ്തികകളിലായി 1037 ഒഴിവ്
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. വിവിധ തസ്തികകളിലായി 1037 ഒഴിവുകളാണുള്ളത്. എംപി രാജ്യ സഹകാരി ബാങ്ക്, ഭോപാൽ കേഡർ ഓഫീസർ 95, ബാങ്കിങ് അസിസ്റ്റന്റ് 79- ഇരു തസ്‌തികകളിലും ഓൺലൈൻ അപേക്ഷ സെപ്‌തംബർ അഞ്ചുവരെ . കുറഞ്ഞ പ്രായപരിധി (05- –-09 -2024 പ്രകാരം): 18 വയസ്. അപേക്ഷാ ഫീസ് : ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് 1200 രൂപയും ജിഎസ്‌ടിയും. എസ്‌സി/എസ്‌ടി/പിഡബ്ല്യബിഡി 900രൂപയും ജീഎസ്‌ടിയും. ഒഴിവ് വിവരങ്ങൾ കേഡർ ഓഫീസർ: അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ജനറൽ മാനേജർ) 15 (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ എംബിഎ/ പിജി), മാനേജർ (അക്കൗണ്ട്‌സ്) 34 (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ ബികോം/എംകോം/എംബിഎ ഫിനാൻസ്, മാനേജർ (അഡ്മിനിസ്‌ട്രേഷൻ) 34, നോഡൽ ഓഫീസർ12 ഇരുസത്‌തികൾക്കും യോഗ്യത: ബിരുദം/ പിജി/ബന്ധപ്പെട്ട ട്രേഡിൽ എംബിഎ. www.ibpsonline.ibps.in/mprsbmar24/ വഴി അപേക്ഷിക്കാം. -ബാങ്കിങ് അസിസ്റ്റന്റ്: യോഗ്യത: ഡിപ്ലോമ,ബിരുദം,പിജി(സിഎസ്/ഐടി). www.ibpsonline.ibps.in/mprs79jun24/വഴി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.apexbank.in ഇന്ത്യൻ ബാങ്ക് തസ്‌തിക: 300 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുള്ള സംസ്ഥാനങ്ങൾ: തമിഴ്നാട്/പുതുച്ചേരി – 160, കർണാടക – 35, ആന്ധ്രപ്രദേശ് & തെലങ്കാന- 50,മഹാരാഷ്ട്ര – 40, ഗുജറാത്ത്– 15. യോഗ്യത: ബിരുദം. പ്രായപരിധി (01- 07- 2024 പ്രകാരം) 20– 30 വയസ്. (നിയമാനുസൃത ഇളവ്). ഓൺലൈൻഅപേക്ഷ സെപ്‌തംബർ 2വരെ. അപേക്ഷാ ഫീസ് : 1000 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി: 175 രൂപ. തെരഞ്ഞെടുക്കൽ നടപടിക്രമം: എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ, അഭിമുഖം കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. www.ibpsonline.ibps.in/iblbojul24/ വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.indianbank.in. ജില്ലാ സെൻട്രൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സത്താറ ആകെ ഒഴിവ് : 363 (ജൂനിയർ ക്ലർക്ക് 263, ജൂനിയർ പ്യൂൺ 60) യോഗ്യത: ക്ലർക്ക് ബിരുദം/ബിരുദാനന്തര ബിരുദം, പ്യൂൺ –- പത്താംക്ലാസ് പ്രായപരിധി: ക്ലർക്ക് : 21 –- 38 വയസ്, പ്യൂൺ 18 –- 38 വയസ്. ഓൺലൈൻ അപേക്ഷ ആഗസ്‌ത് 21ന് വൈകിട്ട് 5 വരെ. അപേക്ഷാ ഫീസ് : 590 രൂപ + ജിഎസ്‌ടി. തെരഞ്ഞെടുക്കൽ നടപടിക്രമം: ഇംഗ്ലീഷ് മാധ്യമമായി ഓൺലൈൻ പരീക്ഷ, പ്രമാണ പരിശോധന, അഭിമുഖം. വെബ്‌സൈറ്റ്: www.sataradccb.com. റായ്ഗഡ് ഡിസ്ട്രിക്ട് സെൻട്രൽ കോ- ഓപ്പറേറ്റീവ് ബാങ്ക്, മഹാരാഷ്‌ട്ര തസ്‌തിക: 200 ക്ലർക്ക് യോഗ്യത: ബിരുദം പ്രായപരിധി (14-–-08-–-2024 പ്രകാരം): 21 –- 42 വയസ് (നിയമാനുസൃത ഇളവ്) ഓൺലൈൻ അപേക്ഷ ആഗസ്‌ത് 25വരെ. അപേക്ഷാ ഫീസ്: 590 രൂപയും ജിഎസ്‌ടിയും. തെരഞ്ഞെടുക്കൽ നടപടിക്രമം: ഓൺലൈൻ പരീക്ഷ, പ്രമാണ പരിശോധന, അഭിമുഖം. നവി മുംബൈ/റായ്ഗഡിലാകും പരീക്ഷാകേന്ദ്രം. അപേക്ഷകർ കുറഞ്ഞത് 15 വർഷമെങ്കിലും മഹാരാഷ്ട്രയിലെ താമസക്കാരായിരിക്കണം. മറാത്തി ഭാഷയിൽ പരിജ്ഞാനവുംവേണം. വെബ്‌സൈറ്റ്: www.rdccbank.com/ Read on deshabhimani.com