ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് രണ്ടിലെ പരീക്ഷകള്‍ മാറ്റിവച്ചു



തിരുവനന്തപുരം > ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 2018 മാര്‍ച്ച് 2 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളെല്ലാം തന്നെ 2018 മാര്‍ച്ച് 3 ലേക്ക് മാറ്റിവച്ചിരിക്കുന്നു.  പരീക്ഷാ കേന്ദ്രം, സമയം, അഡ്‌മിഷന്‍ ടിക്കറ്റ് എന്നിവയില്‍ മാറ്റമുണ്ടായിരിക്കുകയില്ല. ഓണ്‍ലൈന്‍ പരീക്ഷ കാറ്റഗറി നമ്പര്‍ 651/2014 പ്രകാരം സാമൂഹ്യനീതി വകുപ്പില്‍ കെയര്‍ ടേക്കര്‍ (പുരുഷന്‍മാര്‍) തസ്തികയ്ക്ക് 2018 മാര്‍ച്ച് 13 ന് രാവിലെ 10.00 മുതല്‍ 12.15 വരെ എറണാകുളം പരീക്ഷാ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.   Read on deshabhimani.com

Related News