ഗെയിലിൽ 391 നോൺ എക്‌സിക്യൂട്ടീവ്
ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി 391 നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. തസ്‌തികകളും ഒഴിവും: ജൂനിയർ എൻജിനിയർ (കെമിക്കൽ) 2, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 1, ഫോർമാൻ (ഇലക്‌ട്രിക്കൽ) 1, ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) 14, ഫോർമാൻ (സിവിൽ) 6, ജൂനിയർ സൂപ്രണ്ട് (ഔദ്യോഗിക ഭാഷ) [പോസ്റ്റ് കോഡ്-6] 5, ജൂനിയർ രസതന്ത്രജ്ഞൻ 8, ജൂനിയർ അക്കൗണ്ടന്റ് 14, ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി) 3, ഓപ്പറേറ്റർ (കെമിക്കൽ) 73, ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) 44, ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) 45, ടെക്നീഷ്യൻ (മെക്കാനിക്കൽ) 39, ടെക്നീഷ്യൻ (ടെലികോം & ടെലിമെട്രി) 11, ഓപ്പറേറ്റർ (ഫയർ) 39, ഓപ്പറേറ്റർ (ബോയിലർ) 8, അക്കൗണ്ട്സ് അസിസ്റ്റന്റ് 13,ബിസിനസ് അസിസ്റ്റന്റ് 65. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎൽ) വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ കൺവീനിയൻസ് ഫീയും നികുതിയും ഒഴികെ 50 രൂപ/- റീഫണ്ട്ചെയ്യാത്ത അപേക്ഷാ ഫീസ് നൽകണം. എസ്‌സി, എസ്‌ടി, പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസില്ല. കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി), ട്രേഡ് ടെസ്റ്റ്/സ്‌കിൽ ടെസ്റ്റ്/കംപ്യൂട്ടർ പ്രാവീണ്യം ടെസ്റ്റ്/ട്രാൻസ്ലേഷൻ ടെസ്റ്റ്, പ്രമാണ പരിശോധന, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെപ്‌തംബർ ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.gailonline.comൽ. Read on deshabhimani.com