6128 ക്ലർക്ക്: 
ഐബിപിഎസ് 
പൊതുപരീക്ഷ



പൊതുമേഖലാ ബാങ്കുകളിലെ  നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി 6128 ഒഴിവുണ്ട്. ഇതിൽ 106 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ബാങ്കുകൾ: ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് നിയമനപ്രക്രിയയിലുൾപ്പെട്ട ബാങ്കുകൾ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം (അപേക്ഷകർ ഹൈസ്‌കൂളിലോ കോളേജിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ കംപ്യൂട്ടർ/ഐടി ഒരുവിഷയമായി പഠിക്കുകയോ കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി നേടുകയോ ചെയ്തിരിക്കണം). അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയണം.   ● പ്രായം: 2024 ജൂലൈ ഒന്നിന് 20- – 28 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്. ● പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടുഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ ആഗസ്തിലും മെയിൻ പരീക്ഷ ഒക്ടോബറിലും നടക്കും. രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുണ്ട്. ● പരീക്ഷാമാധ്യമം: കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.  പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറിക്ക് കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 27) കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, മെയിനിന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം.   ● അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗ, വിമുക്തി, ഭിന്നശേഷിക്കാർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. വിശദ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ibps.inൽ ലഭിക്കും. അവസാനതീയതി: ജൂലെെ 21.   Read on deshabhimani.com

Related News